ഭാരതത്തിലേയ്ക്ക് ആദ്യ C-295 ട്രാൻസ്‌പോർട്ട് വിമാനം എത്തുന്നു; ഏറ്റുവാങ്ങാൻ വ്യോമസേനാ മേധാവി സ്പെയിനിലേയ്ക്ക്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിലേയ്‌ക്ക് ആദ്യ C-295 ട്രാൻസ്‌പോർട്ട് വിമാനം എത്തുന്നു; ഏറ്റുവാങ്ങാൻ വ്യോമസേനാ മേധാവി സ്പെയിനിലേയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2023, 06:19 am IST
FacebookTwitterWhatsAppTelegram

ഡൽഹി: ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരി ഇന്ന് സ്പെയിനിൽ എത്തും. ഭാരതത്തിനായി ആഗോള വിമാന നിർമ്മാതാക്കളായ എയർബസ് നിർമ്മിച്ച ആദ്യത്തെ സി-295 ട്രാൻസ്‌പോർട്ട് വിമാനം ഏറ്റുവാങ്ങാനാണ് വ്യോമസേനാ മേധാവിയുടെ സ്പെയിൻ സന്ദർശനം. 56 വിമാനങ്ങൾക്കായാണ് ഇന്ത്യൻ എയർഫോഴ്‌സ് കരാർ ഒപ്പിട്ടിരിക്കുന്നത്. ഇതിൽ 16 എണ്ണം സ്പെയിനിലും ബാക്കി 40 എണ്ണം ടാറ്റയുടെയും എയർബസിന്റെയും സംയുക്ത സംരംഭമായ ഗുജറാത്തിലെ വഡോദരയിലുമാണ് നിർമ്മിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ C-295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് ഭാരതത്തിലെത്തും.

എയർബസിൽ നിന്നുള്ള ആദ്യത്തെ വിമാനം ബുധനാഴ്ച സ്‌പെയിനിലെ സെവില്ലിൽ നിന്നാണ് ഇന്ത്യൻ വ്യോമസേനാ മേധാവി ഏറ്റുവാങ്ങുന്നത്. ചടങ്ങിന് ശേഷം ഈ വിമാനത്തിലാണ് അദ്ദേഹം തിരികെ ഭാരതത്തിലേയ്‌ക്ക് എത്തുന്നത്. ഭാരതം ഓർഡർ ചെയ്ത 16 വിമാനങ്ങളിൽ ആദ്യത്തേതാണ് ഇത്. ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും സ്പെയിനിലെ എയർബസ് ഡിഫൻസ് ആൻഡ് സ്പേസും 2021 സെപ്തംബറിലാണ് ഇന്ത്യൻ വ്യോമസേനയ്‌ക്കായി 56 സി-295 വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവച്ചത്. സി-295 മെഗാവാട്ട് വിമാനം 5-10 ടൺ ശേഷിയുള്ള ഒരു ഗതാഗത വിമാനമാണ്. ഇന്ത്യൻ വ്യോമസേനയുടെ പഴകിയ അവ്രൊ വിമാനം മാറ്റി സി-295 ഉപയോ​ഗിക്കും.

കരാർ ഒപ്പിട്ട് 48 മാസത്തിനുള്ളിൽ 16 വിമാനങ്ങൾ സ്പെയിനിൽ നിന്ന് ഭാരതത്തിൽ എത്തിക്കും. കരാർ ഒപ്പിട്ട് പത്ത് വർഷത്തിനുള്ളിൽ ടാറ്റ കൺസോർഷ്യം നാൽപത് വിമാനങ്ങളും ഭാരതത്തിൽ നിർമ്മിക്കും. ഒരു സ്വകാര്യ കമ്പനി ഭാരതത്തിൽ സൈനിക വിമാനം നിർമ്മിക്കുന്ന ആദ്യ പദ്ധതിയാണിത്. 56 വിമാനങ്ങളിലും തദ്ദേശീയമായ ഇലക്ട്രോണിക് വാർഫെയർ സ്യൂട്ടാണ് സ്ഥാപിക്കുന്നത്. ഈ പദ്ധതി ഇന്ത്യയിലെ എയ്‌റോസ്‌പേസ് ഇക്കോസിസ്റ്റത്തിന് ഉത്തേജനം നൽകും. രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന നിരവധി എംഎസ്‌എംഇകൾ വിമാന ഭാഗങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെടും.

 

Tags: spainIndiaIAF Chief1st C-295 Transport Plane
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies