കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ ഭീതിയെന്ന് സംശം. കോഴിക്കോട് പനി ബാധിച്ചുള്ള അസ്വാഭാവിക മരണത്തിന് പിന്നാലെ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തത്. നിപ ബാധ സംശയിക്കുന്നുണ്ടെങ്കിലും ഇതുവരെ സ്ഥരീകരണമില്ല.
മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിലാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. പരിശോധന ഫലങ്ങള്‍ വന്നതിന് ശേഷമേ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരൂ.
Comments