പീഡന പരാതി പിന്‍വലിച്ചില്ല..! കാമുകിയെ കൊന്ന് സ്യൂട്ട് കേസിലാക്കി തോട്ടില്‍ തള്ളി; ദമ്പതികള്‍ പിടിയില്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പീഡന പരാതി പിന്‍വലിച്ചില്ല..! കാമുകിയെ കൊന്ന് സ്യൂട്ട് കേസിലാക്കി തോട്ടില്‍ തള്ളി; ദമ്പതികള്‍ പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 02:25 pm IST
FacebookTwitterWhatsAppTelegram

പീഡന പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ച കാമുകിയെ കൊലപ്പെടുത്തി തോട്ടില്‍ തള്ളി 43-കാരനായ വിവാഹിതന്‍. പാല്‍ഘര്‍ ജില്ലയിലെ നയ്ഗാവിലാണ് ദാരുണ കൊലപാതകം അരങ്ങേറിയത്. സിനിമ മേഖലയില്‍ ജോലി ചെയ്യുന്ന മനോഹര്‍ ശുക്‌ളയും ഭാര്യ പൂര്‍ണിമയുമാണ് പിടിയിലായത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായ 28കാരിയായ നയന മഹന്ദാണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച വസായിലെ എവര്‍ഷൈന്‍ വസതിയില്‍ വച്ചാണ് മനോഹര്‍ ശുക്ലയെ അറസ്റ്റ് ചെയ്തത്.ഭാര്യ പൂര്‍ണിമയും കുറ്റകൃത്യം മറച്ചുവെക്കാന്‍ സഹായിച്ചെന്ന് പോലീസ് പറഞ്ഞു.യുവതിയുടെ ഫ്‌ളാറ്റിലെത്തിയ ശുക്ല ബക്കറ്റിലെ വെള്ളത്തില്‍ മുക്കി നയനയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി, സ്‌കൂട്ടറില്‍ 150 കിലോമീറ്ററിലധികം ദൂരത്തേക്ക് കൊണ്ടുപോയി ഗുജറാത്തിലെ വല്‍സാദിലെ ഒരു തോട്ടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. യാത്രയില്‍ സംശയം തോന്നാതിരിക്കാന്‍ രണ്ടുവയസുകാരി മകളെയും ദമ്പതികള്‍ ഒപ്പംകൂട്ടി.

വാസായില്‍ താമസിച്ചിരുന്ന 2013 മുതല്‍ ശുക്ലയും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. എന്നാല്‍ 2018ല്‍ ശുക്ല പൂര്‍ണിമയെ വിവാഹം ചെയ്‌തെങ്കിലും മുന്‍ കാമുകിയുമായുള്ള ബന്ധം തുടര്‍ന്നു. 2019ല്‍ സഹോദരി ശുക്ല വിവാഹിതനായ കാര്യം നയനെ അറിയിച്ചെങ്കിലും ബന്ധം തുടര്‍ന്നു. ഇതിന്റെ പേരില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

2019 ഓക്ടോബറിലാണ് നയന ശുക്‌ളയ്‌ക്കും ഭാര്യയ്‌ക്കും സഹോദരന്‍ അര്‍ജുനും എതിരെ പീഡന പരാതിയുമായെത്തിയത്. ശുക്ല അറസ്റ്റിലായെങ്കിലും മറ്റ് രണ്ടുപേര്‍ക്കും ജാമ്യം ലഭിച്ചു. ശുക്ല പുറത്തിറങ്ങിയ ശേഷം കേസ് പിന്‍വലിക്കാന്‍ നയനയ്‌ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും യുവതി ഇതിന് തയ്യാറായില്ല.

 

 

Tags: caseMurderMAKEUP ARTISTKiller couple held
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies