സിനിമ എന്ന കല ഓരോ ദിവസവും നമ്മെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അതിനൂതനമായ സാങ്കേതിക വിദ്യകളുപയോഗിച്ച് സിനിമ എന്നും പുതുക്കപ്പെട്ടു കൊണ്ടിരിക്കുന്നു. സ്ക്രീനുകളുടെ വലിപ്പം, ശബ്ദ ക്രമീകരണം, റെസല്യൂഷൻ എന്നിങ്ങനെയുള്ള സാങ്കേതിക വിദ്യകളുടെ പരീക്ഷണം സിനിമയിൽ വരുന്നതോടെ പ്രേക്ഷകർ അത്ഭുതപ്പെടാറുണ്ട്. നിലവിൽ നമ്മുടെ സിനിമാ പ്രദർശിപ്പിക്കുന്നത് 4 കെ റെസല്യൂഷനിലാണ്. ഇത് തന്നെ നമ്മെ അത്ഭുതപ്പെടുത്തുന്നു. എന്നാൽ, ഭൂമിയിലെ ഏറ്റവും വലിയ സ്ക്രീനിലും റെസല്യൂഷനിലും നമുക്ക് മുന്നിലേയ്‌ക്ക് ഒരു സിനിമ വന്നാലോ!
ഇപ്പോഴിതാ, ദൃശ്യമിഴിവ് കൊണ്ട് യുഎസിലെ ലാസ് വേഗാസ് ജനങ്ങളെ അത്ഭുതപ്പെടുത്താനൊരുങ്ങുകയാണ്. ലോകത്തിലെ ആദ്യ ഇമ്മേഴ്സീവ് അനുഭവം ജനങ്ങളിലേയ്‌ക്ക് എത്തിക്കുകയാണ് പ്രശസ്ത അമേരിക്കന്‍ ചലച്ചിത്ര സംവിധായകന്‍ ഡാരെന്‍ അരണോവ്‍സ്‍കി. ‘പോസ്റ്റ്കാര്‍ഡ് ഫ്രം എര്‍ത്ത്’ എന്ന ദൃശ്യാവതരണം ഒക്ടോബര്‍ 6-ന് പ്രേക്ഷകർക്ക് മുന്നിലേയ്‌ക്ക് എത്തും. മാഡിസൺ സ്‌ക്വയർ ഗാർഡൻ എന്റർടൈൻമെന്റ് കോർപ്പറേഷനാണ് നാല് ഫുട്‌ബോൾ മൈതാനങ്ങളുടെ വലിപ്പത്തിൽ യുഎസിലെ ലാസ് വേഗാസിലെ സ്ഫിയറിനുള്ളിൽ ഒരു ദൃശ്യാനുഭവം ഒരുക്കുന്നത്. 160,000 ചതുരശ്ര അടിയാണ് ഇവയുടെ വലിപ്പം.
View this post on Instagram
“>
18 കെ റെസല്യൂഷനിലാണ് സ്ഫിയറിൽ ചിത്രം പ്രദർശിപ്പിക്കുക. 1.6 ലക്ഷം സ്പീക്കറുകളില്‍ നിന്നുള്ള ശബ്ദം ക്രമീകരണം. അതും പ്രേക്ഷകരെ പൊതിഞ്ഞ് കൊണ്ടാണ് സ്ക്രീൻ ഒരുക്കിയിരിക്കുന്നു. ഏകദേശം 17,000 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മാസങ്ങൾക്കുള്ളിൽ ആരംഭിക്കുന്ന ദൃശ്യാനുഭവത്തിന്റെ ഒരു പ്രിവ്യൂവും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. ഭൂമിയിലെ ഏറ്റവും വലിയ 18k, 60fps സ്ക്രീനാണ് ലാസ് വേഗാസിൽ ഒരുക്കിയിരിക്കുന്നത്. 1.6 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള എല്‍ഇഡി ഡിസ്പ്ലേ. അര പെറ്റാബൈറ്റ് (5 ലക്ഷം ജിബി) ദൃശ്യശ്രാവ്യാനുഭവമാണ് കാണികളെ അത്ഭുതപ്പെടുത്താനിരിക്കുന്നത്. 49 മുതല്‍ 199 ഡോളര്‍ വരെ(അതായത് 4067 രൂപ മുതല്‍ 16518 രൂപ വരെ) ആയിരിക്കും ഷോയുടെ ടിക്കറ്റ് നിരക്ക് എന്നാണ് റിപ്പോർട്ടുകൾ.















