നാല് ഫുട്‌ബോൾ മൈതാനങ്ങളുടെ വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ സ്ക്രീൻ, 18K ദൃശ്യമിഴിവ്; 1.6 ലക്ഷം സ്പീക്കറുകൾ, 17,000 സീറ്റുകൾ; യുഎസിൽ അത്ഭുതം ഒരുങ്ങി കഴിഞ്ഞു
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നാല് ഫുട്‌ബോൾ മൈതാനങ്ങളുടെ വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ സ്ക്രീൻ, 18K ദൃശ്യമിഴിവ്; 1.6 ലക്ഷം സ്പീക്കറുകൾ, 17,000 സീറ്റുകൾ; യുഎസിൽ അത്ഭുതം ഒരുങ്ങി കഴിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 07:01 pm IST
Facebook
Twitter
WhatsAppTelegram

സിനിമ എന്ന കല ഓരോ ദിവസവും നമ്മെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അതിനൂതനമായ സാങ്കേതിക വിദ്യകളുപയോ​ഗിച്ച് സിനിമ എന്നും പുതുക്കപ്പെട്ടു കൊണ്ടിരിക്കുന്നു. സ്ക്രീനുകളുടെ വലിപ്പം, ശബ്ദ ക്രമീകരണം, റെസല്യൂഷൻ എന്നിങ്ങനെയുള്ള സാങ്കേതിക വിദ്യകളുടെ പരീക്ഷണം സിനിമയിൽ വരുന്നതോടെ പ്രേക്ഷകർ അത്ഭുതപ്പെടാറുണ്ട്. നിലവിൽ നമ്മുടെ സിനിമാ പ്രദർശിപ്പിക്കുന്നത് 4 കെ റെസല്യൂഷനിലാണ്. ഇത് തന്നെ നമ്മെ അത്ഭുതപ്പെടുത്തുന്നു. എന്നാൽ, ഭൂമിയിലെ ഏറ്റവും വലിയ സ്ക്രീനിലും റെസല്യൂഷനിലും നമുക്ക് മുന്നിലേയ്‌ക്ക് ഒരു സിനിമ വന്നാലോ!

ഇപ്പോഴിതാ, ദൃശ്യമിഴിവ് കൊണ്ട് യുഎസിലെ ലാസ് വേഗാസ് ജനങ്ങളെ അത്ഭുതപ്പെടുത്താനൊരുങ്ങുകയാണ്. ലോകത്തിലെ ആദ്യ ഇമ്മേഴ്സീവ് അനുഭവം ജനങ്ങളിലേയ്‌ക്ക് എത്തിക്കുകയാണ് പ്രശസ്ത അമേരിക്കന്‍ ചലച്ചിത്ര സംവിധായകന്‍ ഡാരെന്‍ അരണോവ്‍സ്‍കി. ‘പോസ്റ്റ്കാര്‍ഡ് ഫ്രം എര്‍ത്ത്’ എന്ന ദൃശ്യാവതരണം ഒക്ടോബര്‍ 6-ന് പ്രേക്ഷകർക്ക് മുന്നിലേയ്‌ക്ക് എത്തും. മാഡിസൺ സ്‌ക്വയർ ഗാർഡൻ എന്റർടൈൻമെന്റ് കോർപ്പറേഷനാണ് നാല് ഫുട്‌ബോൾ മൈതാനങ്ങളുടെ വലിപ്പത്തിൽ യുഎസിലെ ലാസ് വേഗാസിലെ സ്ഫിയറിനുള്ളിൽ ഒരു ദൃശ്യാനുഭവം ഒരുക്കുന്നത്. 160,000 ചതുരശ്ര അടിയാണ് ഇവയുടെ വലിപ്പം.

 

View this post on Instagram

 

A post shared by Darren Aronofsky (@darrenaronofsky)

“>
18 കെ റെസല്യൂഷനിലാണ് സ്ഫിയറിൽ ചിത്രം പ്രദർശിപ്പിക്കുക. 1.6 ലക്ഷം സ്പീക്കറുകളില്‍ നിന്നുള്ള ശബ്ദം ക്രമീകരണം. അതും പ്രേക്ഷകരെ പൊതിഞ്ഞ് കൊണ്ടാണ് സ്ക്രീൻ ഒരുക്കിയിരിക്കുന്നു. ഏകദേശം 17,000 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മാസങ്ങൾക്കുള്ളിൽ ആരംഭിക്കുന്ന ദൃശ്യാനുഭവത്തിന്റെ ഒരു പ്രിവ്യൂവും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. ഭൂമിയിലെ ഏറ്റവും വലിയ 18k, 60fps സ്ക്രീനാണ് ലാസ് വേഗാസിൽ ഒരുക്കിയിരിക്കുന്നത്. 1.6 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള എല്‍ഇഡി ഡിസ്പ്ലേ. അര പെറ്റാബൈറ്റ് (5 ലക്ഷം ജിബി) ദൃശ്യശ്രാവ്യാനുഭവമാണ് കാണികളെ അത്ഭുതപ്പെടുത്താനിരിക്കുന്നത്. 49 മുതല്‍ 199 ഡോളര്‍ വരെ(അതായത് 4067 രൂപ മുതല്‍ 16518 രൂപ വരെ) ആയിരിക്കും ഷോയുടെ ടിക്കറ്റ് നിരക്ക് എന്നാണ് റിപ്പോർട്ടുകൾ.

Tags: Darren Aronofsky
Share
Tweet
SendShare

More News from this section

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies