തൃശൂർ: പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങര ബാലശാസ്ത്ര സാഹിത്യ അവാർഡ് ശ്രീജിത്ത് മൂത്തേടത്തിന്റെ ‘പെൻഗ്വിനികളുടെ വൻകരയിൽ’ എന്ന് കൃതിക്ക് അർഹമായി. 10,000 രൂപയും ഫലകവുമാണ് പുരസ്കാരം. 24-ാമത് പി.ടി ഭാസ്കരപ്പണിക്കർ ബാലസാഹിത്യ അവാർഡിന് എം.കെ റെനിലിന്റെ ‘ആരിലും മുമ്പൻ’ എന്ന കൃതിയും അർഹമായി. കുട്ടികളായ എഴുത്തുകാർക്കുള്ള ഐ.ആർ കൃഷ്ണൻ മേത്തല സ്മാരക എൻഡോവ്മെന്റിന് അർഹയായത് ‘കുഞ്ഞു മേഘം’ എന്ന കൃതി രചിച്ച എസ്. ഭദ്രയാണ്. തൃശൂർ വരടിയം യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഭദ്ര. ഒക്ടോബർ എട്ടിന് കൊടുങ്ങല്ലൂരിൽ നടക്കുന്ന ബാലസാഹിത്യ സമിതി സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും.
Comments