'സനാതന ധർമ്മം ഭാരതത്തിന്റെ ദേശീയ മതം; അധികാരത്തിന് മാത്രമായി ജീവിക്കുന്നവർക്ക് അതിനെ ഇല്ലാതാക്കാൻ കഴിയില്ല; പൗരാണിക കാലം മുതൽ ഭാരതീയരെന്നാൽ ഹിന്ദുക്കളാണ്': യോഗി ആദിത്യനാഥ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സനാതന ധർമ്മം ഭാരതത്തിന്റെ ദേശീയ മതം; അധികാരത്തിന് മാത്രമായി ജീവിക്കുന്നവർക്ക് അതിനെ ഇല്ലാതാക്കാൻ കഴിയില്ല; പൗരാണിക കാലം മുതൽ ഭാരതീയരെന്നാൽ ഹിന്ദുക്കളാണ്’: യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 12:23 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: ഭാരതത്തിന്റെ ദേശീയമതം സനാതന ധർമ്മമാണ്, അധികാരത്തിന് മാത്രമായി ജീവിക്കുന്നവർക്ക് അതിനെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മവുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗിയുടെ പ്രതീകരണം. പൗരാണിക കാലം മുതൽ നിരന്തരം ആക്രമിക്കപ്പെട്ട സനാതന ധർമ്മത്തെ ഭാരതത്തിൽ ജീവിക്കുന്ന ചിലർ ഇപ്പോഴും അപമാനിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്റെ ദേശീയ മതം സനാതന ധർമ്മമാണ്. അതിന്റെ അനശ്വരതയെ ആർക്കും ചോദ്യം ചെയ്യാനാവില്ല, ഇൻഡോറിലെ നാഥ് ക്ഷേത്രത്തിൽ ധ്വജസ്തംഭം അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ യുപി മുഖ്യമന്ത്രി പറഞ്ഞു.ഇന്നും ഭാരതത്തിൽ ജീവിക്കുന്ന ചിലർ സനാതന ധർമ്മത്തെ അവഹേളിക്കുന്നു എന്നത് ദൗർഭാഗ്യകരമാണ്. ഭാരതീയ മൂല്യങ്ങളെയും ആദർശങ്ങളെയും തത്വങ്ങളെയും ആക്രമിക്കാനുള്ള ഒരു അവസരവും അവർ പാഴാക്കുന്നില്ല. രാക്ഷസ രാജാവായ രാവണൻ ദൈവമെന്ന യാഥാർത്ഥ്യത്തെ ആക്രമിക്കാൻ ശ്രമിച്ചു, പക്ഷേ അതിന്റെ ഫലമെന്താണ്? രാവണൻ തന്റെ അഹംഭാവത്താൽ നശിപ്പിക്കപ്പെട്ടു, അദ്ദേഹം വാചാലനായി.

അയോദ്ധ്യ ശ്രീരാമക്ഷേത്രം തകർക്കാൻ മുഗൾ എകാധിപതി ബാബർ ശ്രമിച്ചിരുന്നുവെന്നും എന്നാൽ 500 വർഷങ്ങൾക്ക് ശേഷം രാമജന്മഭൂമിയിൽ മഹത്തായ ക്ഷേത്രം ഉയരുകയാണെന്നും ആദിത്യനാഥ് പറഞ്ഞു.’ഹിന്ദു’ എന്നത് ഒരു മതപരമായ പദമല്ലെന്നും ഭാരതീയരുടെരുടെ സാംസ്‌കാരിക സ്വത്വമാണെന്നും അദ്ദേഹം പറഞ്ഞു. നിർഭാഗ്യവശാൽ, ചിലർ ഹിന്ദു സ്വത്വത്തെ ഒരു ഇടുങ്ങിയ പരിധിയിൽ കൊണ്ടുവരാൻ ശ്രമിച്ചു. പുരാതന കാലം മുതൽ രാജ്യത്തെ ഭാരതം എന്നാണ് അഭിസംബോധന ചെയ്തിരുന്നതെന്നും അതിലെ പൗരന്മാരെ ‘ഹിന്ദുക്കൾ’ എന്നാണ് വിളിച്ചിരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീങ്ങൾ ഹജ്ജ് നിർവഹിക്കാൻ മക്കയിലേക്ക് പോകുമ്പോൾ സൗദി അറേബ്യയിൽ അവരെ ഹിന്ദുക്കൾ എന്നാണ് അഭിസംബോധന ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇന്ന് ഭാരതം, ഭാരതീയത , സനാതന ധർമ്മം എന്നിവയെ കുറിച്ചാണ് ചോദ്യങ്ങൾ ഉന്നയിക്കുന്നത്. ഒരുകാലത്ത് ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും അസ്തിത്വത്തെ ചോദ്യം ചെയ്ത അതേ ആളുകൾ തന്നെയാണ് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.

Tags: Chief Minister Yogi AdityanathSanathana Dharma
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies