കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; എ.സി മൊയ്തീന്റെ ബിനാമിക്ക് പണമിടപാടുകൾ ചർച്ചയാകുന്നു; അനൂപ് ഡേവിസ് എന്ന വൻതോക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; എ.സി മൊയ്തീന്റെ ബിനാമിക്ക് പണമിടപാടുകൾ ചർച്ചയാകുന്നു; അനൂപ് ഡേവിസ് എന്ന വൻതോക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2023, 02:25 pm IST
FacebookTwitterWhatsAppTelegram

കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നിലെ ഇരുണ്ട കഥകൾ കൂടി പുറത്തു വരുന്നു. എസി മൊയ്തീന്റെ ബിനാമിയായ അനൂപ് ഡേവിസിന്റെ ആസ്തികളാണ് തട്ടിപ്പിന് കൂടുതൽ ബലം നൽകുന്നത്. ഇയാളുടെ ഇടപാടുകളുടെ ആഴമറിയുമ്പോഴാണ് തട്ടിപ്പിന്റെ ആക്കം അറിയാൻ സാധിക്കു. കിപ്‌റ്റോ കറൻസി കേസുകൾ ഉൾപ്പടെയുള്ളവയിലേക്കാണ് വെളിച്ചം വീഴുന്നത്.

ഇഡി ചോദ്യം ചെയ്യുന്ന മുൻ മന്ത്രി എസി മൊയ്തീന്റെ ബിനാമി അനൂപ് ഡേവിസ് കാട അത്ര നിസ്സാരക്കാരനല്ല. ചെറിയ വാടക വീട്ടിൽ നിന്നും മണിമാളികയിലേക്ക് വളരെയെളുപ്പം നടന്നുകയറുകയായിരുന്നു അനൂപ്. 60 ലക്ഷം രൂപയ്‌ക്കാണ് അരനാട്ടുകരയിലെ ഇപ്പോൾ താമസിക്കുന്ന വീടും സ്ഥലവും അച്ഛന്റെ പേരിൽ അനൂപ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിന്നാലെ 2019ന് ശേഷം പറവട്ടാനിയിലും കൊക്കാലയിലും ഷൊർണൂരിലും എറണാകുളത്തും ഉൾപ്പെടെയുള്ള കണ്ണായ സ്ഥലങ്ങളിൽ കോടിക്കണക്കിന് രൂപയുടെ കടമുറികളാണ് ഉയർന്നത്. തൃശൂരിൽ ചെറിയ മെഡിക്കൽ ഷോപ്പിൽ നിന്നും അനൂപ് നിരവധി പെറ്റ് ഷോപ്പുകളിലേക്ക് വളർന്നു. ഇതിന് ഉപയോഗിച്ച പണത്തിന്റെ ഉറവിടം നേരായ മാർഗത്തിലൂടെ സമ്പാദിച്ചതല്ലെന്നതാണ് ഉയരുന്ന വാദം. ഒരു ബാങ്കിൽ തന്നെയുള്ള പല കുറിയടവുകൾ മാത്രം മാസം ഒരു ലക്ഷം രൂപയിലധികമുണ്ട്. ഇത്തരത്തിൽ നിരവധി ബാങ്കുകളിൽ കുറികളുണ്ട്. വെറുമൊരു നഗരസഭാ കൗൺസിലർക്ക് ചിന്തിക്കാൻ പറ്റുന്നതിനുമപ്പുറമുള്ള ജീവിതമാണ് അനൂപ് നയിക്കുന്നത്.

ക്രിപ്‌റ്റോ കറൻസി കേസിൽ പ്രതിയായ വയനാട് സ്വദേശി മുഹമ്മദ് നിഷാന്തിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചതിലും അനൂപിന് പങ്കുള്ളതായാണ് സൂചന. മലപ്പുറത്തെ പൂക്കോട്ടുപാടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അനൂപ് ഇത്തരത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. റവന്യൂ ഓഫീസിൽ നിന്നും വിരമിച്ച ക്ലർക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥനും കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് സൂചന. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പോലീസ് വൈകിയതിനാലാണ് മുഹമ്മദ് നിഷാന്ത് വിദേശത്തേക്ക് കടന്നത്. ബാങ്കിലെ വായ്പയ്‌ക്കായി പല വ്യാജ രേഖകൾ ഇയാൾ നിർമിച്ചതും ഇടനിലക്കാരനായ റവന്യൂ ജീവനക്കാരൻ മുഖേനയാണ് അനൂപ് നിർമ്മിച്ചതെന്നുൂം റിപ്പോർട്ടുകളുണ്ട്.

വമ്പൻ ഡീലുകളുടെ മദ്ധ്യസ്ഥനായാണ് തൃശൂർ നഗരത്തിൽ അനൂപ് പലപ്പോഴും പ്രത്യക്ഷപ്പെടുന്നത്. സ്വർണവ്യാപാരിയിൽ നിന്നും സ്വർണം തട്ടിയെടുത്ത വിഷയത്തിൽ തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മദ്ധ്യസ്ഥ ചർച്ചക്ക് സതീഷനും അനൂപും ഇടപെട്ടിരുന്നു. 1960 ഗ്രാം നഷ്ടപ്പെട്ടെന്ന കേസിൽ കോടിക്കണക്കിന് രൂപയുടെ സ്വർണമാണ് പോലീസ് റിക്കവറി ചെയ്തത്. ഈ കേസിലും ദുരൂഹതകളുണ്ട്. അനൂപിനും സതീശനും ഒരുപോലെ ബന്ധമുള്ള ചില പോലീസ് ഉദ്യോഗസ്ഥന്മാരും ഇഡിയുടെ നിരീക്ഷണത്തിലുണ്ടെന്നാണ് റിപ്പോർട്ട്.

Tags: ENFORCEMENT DIRECTORATEanoopkaruvannoor bank caseAC Moideen
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies