22 വർഷത്തെ നീണ്ട പരിശ്രമം, ഇറ്റിറ്റു വീണ വിയർപ്പിൽ നിന്നും പണിതുയർത്ത ഒരു പാത; ദേശീയ എഞ്ചിനീയേഴ്‌സ് ദിനത്തിൽ പർവ്വത മനുഷ്യനെ വണങ്ങി ആനന്ദ് മഹീന്ദ്ര
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

22 വർഷത്തെ നീണ്ട പരിശ്രമം, ഇറ്റിറ്റു വീണ വിയർപ്പിൽ നിന്നും പണിതുയർത്ത ഒരു പാത; ദേശീയ എഞ്ചിനീയേഴ്‌സ് ദിനത്തിൽ പർവ്വത മനുഷ്യനെ വണങ്ങി ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2023, 06:41 pm IST
Facebook
Twitter
WhatsAppTelegram

”ഞാൻ ഈ മനുഷ്യനെ വണങ്ങുന്നു. അദ്ദേഹം ഒരു എഞ്ചിനീയർ അല്ല. ഒരു ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അദ്ദേഹം ബിരുദം നേടുകയോ കമ്പ്യൂട്ടർ പരിജ്ഞാനം നേടുകയോ അല്ലെങ്കിൽ യന്ത്രങ്ങൾ രൂപവത്കരിക്കുകയോ ചെയ്തിട്ടില്ല. ഒന്നും അസാധ്യമല്ലെന്ന് ഏതൊരു എഞ്ചിനീയറും വിശ്വസിക്കുന്നതു പോലെ അദ്ദേഹവും വിശ്വസിച്ചു.”- ആനന്ദ് മഹീന്ദ്ര.

മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർപേഴ്‌സൺ ആനന്ദ് മഹീന്ദ്ര എക്‌സിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ ട്വീറ്റ് ചെയ്ത വാചകങ്ങളാണിത്. ദേശീയ എഞ്ചിനീയേഴ്‌സ് ദിനത്തിൽ ഒരു പാവപ്പെട്ട മനുഷ്യന്റെ ചിത്രത്തെ വണങ്ങിയാണ് അദ്ദേഹം എക്‌സിൽ ഈ വാചകങ്ങൾ കുറിച്ചിരിക്കുന്നത്. അങ്ങനെ അദ്ദേഹം ആ മനുഷ്യനു മുന്നിൽ തലകുനിക്കാൻ ഒരു കാരണമുണ്ട്.

ബിഹാറിലെ ഗയ ജില്ലയിൽ ഒരു മലയോര പാതയുണ്ട്. സാങ്കേതികവിദ്യകൾ വികസിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടം. എന്നാൽ ഇവയുടെ ഒന്നും സഹായമില്ലാതെ ഒരു മനുഷ്യൻ ആ പാത ഒറ്റയ്‌ക്ക് നിർമ്മിച്ചെടുത്തു. അദ്ദേഹത്തിന്റെ പേര് ‘ ദശരത് മാഞ്ചി’.പാതയുടെ നിർമ്മാണത്തോടെ അദ്ദേഹം ‘പർവ്വത മനുഷ്യൻ’ എന്നറിയപ്പെട്ടു. 25 അടി വീതിയും 300 മീറ്റർ ദൂരവുമുള്ള ആ പാത നിർമ്മിച്ചെടുക്കാൻ അദ്ദേഹത്തിന് 22 വർഷം ആവശ്യമായി വന്നു. ഒരു മനുഷ്യന്റെ കഠിന പ്രയത്‌നത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതിഫലനമായി നമുക്ക് ആ മലയോര പാതയെ കാണാൻ സാധിക്കും. നീണ്ട 22 വർഷത്തിൽ ആ നെറ്റിയിൽ നിന്നും ഇറ്റിറ്റു വീണ വിയർപ്പുത്തുള്ളികൾക്ക് പ്രതിഫലമായി പിന്നീട് പോസ്‌റ്റേജ് സ്റ്റാമ്പിൽ അദ്ദേഹത്തിന്റെ ചിത്രവും പതിഞ്ഞിരുന്നു. 1960-ൽ തുടങ്ങി 1982-ലാണ് പാതയുടെ പണി അവസാനിക്കുന്നത്. പാത വന്നതോടു കൂടി പല നഗരങ്ങളിലേക്കും എത്താനുള്ള ദൂരവും കുറഞ്ഞു. 2007-ൽ 70-ാം വയയസ്സിൽ അദ്ദേഹം ലോകത്തോട് വിട പറഞ്ഞപ്പോഴും മാഞ്ചിയുടെ വിയർപ്പിൽ നിന്നും പടുത്തുയർത്തിയ പാത ഇപ്പോഴും ജനങ്ങൾക്കായി തുറന്നു കിടക്കുന്നു.

On #EngineersDay2023 I bow low to this man. No, he wasn’t an engineer. No, he didn’t graduate from any Institute of Technology. No he wasn’t even computer literate nor did he design any machines. But he believed what every true Engineer believes:: “NOTHING is impossible.” https://t.co/zwyDe4Swr0

— anand mahindra (@anandmahindra) September 15, 2023

“>

 

ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ചിത്രം നിമിഷ നേരങ്ങൾ കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. ഒരു എഞ്ചിനീയർ ആയതിൽ ഞാൻ അഭിമാനിക്കുനെന്നും അദ്ദേഹം എല്ലാവർക്കും ഒരു മാതൃകയാണെന്നും തുടങ്ങി ഒട്ടനവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

Tags: anandh mahindraMountain man of India
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies