കോഴിക്കോട്: മുക്കത്ത് വാഹനാപകടം. അമിത വേഗതയിൽ വന്ന കാർ പോസ്റ്റിൽ ഇടിച്ചാണ് അപകടം. ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്. അരീക്കോട് ഗോതമ്പ് റോഡിൽ അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. റോഡിൽ തിരക്കു കുറവായതിനാലും മറ്റു വാഹനങ്ങൾ അധികം ഇല്ലാതിരുന്നതു കൊണ്ടും വൻ അപകടം ഒഴിവായി.
Comments