സാങ്കേതികവിദ്യയും പാരമ്പര്യവുമാണ് ജി 20 യിൽ ഇന്ത്യയുടെ മുഖമുദ്രയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ലോകത്തിന്റെ ഭാവിയ്‌ക്കു വേണ്ടിയുള്ള ചർച്ചകൾക്കാണ് ജി 20 വേദിയായത്. കാലാവസ്ഥ വ്യതിയാനം മുതൽ ആധുനിക സാങ്കേതികവിദ്യകൾ വരെ ജി20 -യിൽ ചർച്ചയായി. സാങ്കേതിക വിദ്യയും പാരമ്പര്യവുമാണ് ജി20 യിൽ ഇന്ത്യ മുന്നോട്ടു വെക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ‘ജി20-യും വികസിത ഭാരതവും’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യഥാർത്ഥ പ്രശ്‌നങ്ങളെ കുറിച്ച് ലോകരാജ്യങ്ങൾ ചിന്തിക്കാൻ ജി 20 ചർച്ചകൾ വഴിയൊരുക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഐ ഐ എസ്. ടി യിലെ വിദ്യാർത്ഥികളുടെ സംശയങ്ങൾക്കും എസ്. ജയശങ്കർ മറുപടി നൽകി. ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് ആശംസകൾ പങ്കുവച്ചു .ഐ ഐ എസ് ടി ഡയറക്ടർ എസ് ഉണ്ണികൃഷ്ണൻ നായർ, രജിസ്ട്രാർ കുരുവിള ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
Comments