ന്യൂഡൽഹി: 2,000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി ഈ മാസം 30-ന് അവസാനിക്കും. ഈ മാസത്തിനുള്ളിൽ 2000 രൂപ നോട്ടുകൾ നിക്ഷേപിക്കുകയോ മാറ്റിയെടുക്കകയോ ചെയ്യാവുന്നതാണ്. മേയ് 19-നാണ് 2000 രൂപ നോട്ട് മാറുന്നതിനായുള്ള തീയതി ആർബിഐ പ്രഖ്യാപിച്ചത്.
ആർബിഐയുടെ റിപ്പോർട്ടനിസരിച്ച് ആകെയുള്ള 2000 രൂപ നോട്ടുകളിൽ 76 ശതമാനവും ബാങ്കുകളിൽ മാറ്റിയെടുത്തിട്ടുണ്ട്. 2000 രൂപ നോട്ടുകളുടെ അച്ചടി 2018-19 വർഷത്തിലാണ് അവസാനിപ്പിച്ചത്. 2017 മാർച്ചിന് മുമ്പ് അച്ചടിച്ച നോട്ടുകളാണ് ഇന്ന് കൂടുതലായുമുള്ളത്.
2000 രൂപ നോട്ടുകൾ മാറ്റുന്നതിനുള്ള സൗകര്യം ആർബിഐയുടെ റീജിയണൽ ഓഫീസുകളിലും അടുത്തുള്ള ഏത് ബാങ്കിലും ലഭ്യമാണ്. നോട്ട് മാറ്റുന്നതിന് പ്രത്യേക അപേക്ഷകളോ മറ്റ് രേഖകളോ ആവശ്യമില്ല. ഒരു വ്യക്തിയ്‌ക്ക് ഒരേസമയം 20,000 രൂപ വരെ മാറ്റിവാങ്ങാനാകുന്നതാണ്.















