തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ കുട്ടികളെ കൊണ്ട് വരരുതെന്ന് കാണിക്കുന്ന പഴയ ഉത്തരവ് വൈറൽ. 2018-ൽ പുറത്തിറങ്ങിയ ഉത്തരവാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. അടുത്തിടെ മേയർ ആര്യ രാജേന്ദ്രൻ ഓഫീസിൽ കുട്ടിയുമായിരുന്ന് ജോലി ചെയ്യുന്ന ചിത്രം ജനശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പഴയ ഉത്തരവ് വൈറലാകുന്നത്.
സമയനഷ്ടം ഉണ്ടാകുമെന്നതിനാൽ സർക്കാർ ജീവനക്കാർ ഓഫീസിൽ കുട്ടികളെ കൊണ്ട് വരരുതെന്നാണ് പഴയ ഉത്തരവിൽ പറയുന്നത്. 2018-ൽ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്.
കുട്ടികൾ ഓഫീസിൽ വരുന്നതിലൂടെ കുട്ടികളുടെ വ്യക്തിത്വ വികസനങ്ങൾ ഇല്ലാതാകുകയും ഓഫീസ് ഉപകരണങ്ങൾ ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുമെന്നാണ് ഉത്തരവിൽ പറയുന്നത്. ഈ നിയമം ലംഘിക്കുന്ന ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പരമാർശിച്ചിട്ടുണ്ട്.
Comments