ശ്രീനഗർ: ജമ്മു കശ്മീരിലെ ഖൻയാർ മേഖലയിൽ സിആർപിഎഫിന്റെ ബുള്ളറ്റ് പ്രൂഫ് വാഹനത്തിന് നേരെ ഭീകരാക്രമണം. സിആർപിഎഫിന്റെ ബിപി വാഹനത്തിന് നേരെ ഭീകരൻ വെടിയുതിർക്കുകയായിരുന്നു. ഭീകരാക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സിആർപിഎഫ് വാഹനത്തിന് നേരെ വെടിയുതിർത്ത ശേഷം ഭീകരൻ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി ശ്രീനഗർ പോലീസ് അറിയിച്ചു .
എക്‌സിൽ ശ്രീനഗർ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ”ഖാൻയാർ മേഖലയിൽ സിആർപിഎഫിന്റെ ബിപി വാഹനത്തിന് നേരെ ഭീകരൻ വെടിയുതിർത്തു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇതിനെ ചെറുത്ത് നിന്നു. പക്ഷേ ഭീകരൻ ഓടി രക്ഷപ്പെടുകയായിരുന്നു”.
There was an attempted attack by pistol born terrorist on BP vehicle of CRPF in khanyar area which was repelled by alert personnel. The terrorist was chased away by personnel, who showed wise restraint due to potential collateral damage. No injury to life or property reported.
— Srinagar Police (@SrinagarPolice) September 18, 2023
“>
കശ്മീർ മേഖലയിൽ 81 ഭീകരർ സജീവമാണെന്നാണ് വിവരം. ഇവരിൽ 33 പേർ പ്രദേശവാസിളാണ്. 51 ഭീകരരെയാണ് ജമ്മുകശ്മീരിൽ ഈ വർഷം വകവരുത്തിയത്. കൊല്ലപ്പെട്ട ഭീകരരിൽ 41 പേർ പാകിസ്താനിൽ നിന്നുള്ളവരാണ്. ഈ വർഷം നടന്ന ഭീകരാക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലുമായി 20 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചതായും അധികൃതർ അറിയിച്ചു.
Comments