ന്യൂഡൽഹി: പഴയ പാർലമെന്റ് മന്ദിരത്തിൽ നിന്ന് പുതിയ പാർലമെന്റിലേക്കുള്ള ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് ഭാരതം. പുതിയ പുതിയ പാർലമെന്റ് മന്ദിരം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. പാർലമെന്റ് പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി പഴയ മന്ദിരത്തിൽ അംഗങ്ങൾ സംയുക്ത ഫോട്ടോ സെഷനുവേണ്ടി ഒത്തുകൂടുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്‌ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ, ലോക്‌സഭ സ്പീക്കർ ഓം ബിർള, മറ്റ് പാർലമെന്റംഗങ്ങൾ എന്നിവർ സംയുക്ത ഫോട്ടോ സെഷനിൽ പങ്കെടുത്തു.
ഇന്ന് മുതൽ പുതിയ പാർലമെന്റ് മന്ദിരത്തിലാണ് സഭാ നടപടികൾ നടക്കുക. ഇതിനുള്ള ഒരുക്കങ്ങൾ പുർത്തിയായി. പഴയ പാർലമെന്റ് മന്ദിരത്തിൽ അവസാനമായി ഇരു സഭകളിലേയും അംഗങ്ങൾ നിലവിൽ ഒത്തുകൂടുകയാണ്. പഴയ പാർലമെന്റിന്റെ സെൻട്രൽ ഹാളിലാണ് അംഗങ്ങൾ ഒന്നിച്ചെത്തിയിരിക്കുന്നത്. ഇന്ത്യൻ പാർലമെന്റിന്റെ സമ്പന്നമായ പാരമ്പര്യത്തെ അനുസ്മരിക്കാനും 2047-ഓടെ ഭാരതത്തെ വികസിത രാഷ്‌ട്രമാക്കാനുള്ള പ്രതിജ്ഞയ്‌ക്കും സെൻട്രൽ ഹാൾ സാക്ഷ്യം വഹിക്കും.
പാർലമെന്റ് സമ്മേളനം ഇന്ന് മുതൽ പുതിയ മന്ദിരത്തിലാണ് നടക്കുന്നത്. ഭരണഘടനയുടെ പകർപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പഴയ മന്ദിരത്തില്‍ നിന്ന് പുതിയതിലേക്ക് പ്രവേശിക്കും. ഇതോടെ വരുന്ന പാർലമെന്റ് സമ്മേളനങ്ങൾ ഇനി പുതിയ മന്ദിരത്തിലാണ് നടക്കുക.
Comments