തിരുവനന്തപുരം: വെള്ളറടയിൽ സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ യുവതി ജീവനൊടുക്കി. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. പുലിയൂർശാല ചരിവുള വീട്ടിൽ ശ്രീലതികയാണ് മരിച്ചത്. പാറശാല കരുമാനൂർ സ്വദേശി അശോക് കുമാറിന്റെ ഭാര്യയാണ്. കുടുംബപ്രശ്നത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ഭർത്താവിന്റെ വീട്ടിലായിരുന്ന യുവതി കഴിഞ്ഞ ഞായറാഴ്ചയാണ് പുലിയൂർശാലയിലെ കുടുംബ വീട്ടിൽ എത്തിയത്. രാത്രി ഒമ്പത് മണിയോടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Comments