ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ സ്‌മൈലിക്ക് പുറമെ പ്രതികരണവുമായി മലയാളി താരം സഞ്ജു സാംസണ്‍. ഷാര്‍ജയില്‍ പരിശീലനത്തിനുള്ള താരം ഫേസ്ബുക്ക് വഴിയാണ് പ്രതികരിച്ചിരിക്കുന്നത്.
ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ ‘കഴിഞ്ഞത് കഴിഞ്ഞു, ഞാന്‍ മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നാണ്’ സഞ്ജു ചിരിക്കുന്ന സ്‌മൈലി പങ്കുവെച്ച് കുറിച്ചത്. താരത്തിനോട് അനീതിയാണ് കാണിച്ചതെന്നാണ് ഒരു വിഭാഗം ആരാധകരുടെ പ്രതിഷേധം. ഏകദിനത്തില്‍ സഞ്ജുവിനെക്കാള്‍ മോശം റെക്കോര്‍ഡുള്ള സൂര്യകുമാര്‍ യാദവിനെ ഉള്‍പ്പെടുത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇതിനൊപ്പം ഫിറ്റ്‌നസ് വീണ്ടെടുക്കാത്ത ശ്രേയസ് അയ്യരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലോകകപ്പ് മുന്നില്‍ കണ്ട് താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയാണ് മാനേജ്‌മെന്റിന്റെ ലക്ഷ്യം.ഇതിനൊപ്പം ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ ഇടംപിടച്ച റുതുരാജ് ഗെയ്കവാദും ഒരു ഏകദിനം മാത്രം കളിച്ച തിലക് വര്‍മ്മയെയും സഞ്ജുവിനെ പിന്തള്ളി ടീമില്‍ ഉള്‍പ്പെടുത്തിയതും ആരാധകരുടെ രോഷത്തിന് കാരണമായി. നിരാശ പങ്കുവെച്ച സഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മിനിറ്റുകള്‍ക്കുള്ളില്‍ നിരവധി ആരാധകരാണ് പിന്തുണയുമായി എത്തിയത്.
Comments