ഭോപ്പാൽ ; ക്ഷേത്ര നഗരമായ ഓംകാരേശ്വരിൽ അനാച്ഛാദനത്തിനൊരുങ്ങി ആദിശങ്കരാചാര്യരുടെ പ്രതിമ. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സെപ്റ്റംബർ 21 ന് അനാച്ഛാദനം ചെയ്യും. ഏകത്വത്തിന്റെ പ്രതിമ എന്ന് പേരിട്ട നിർമ്മാണം ഖാണ്ഡവ ജില്ലയിലെ ഓംകാരേശ്വറിൽ നർമ്മദാ നദിയുടെ തീരത്തുള്ള മന്ധാത കുന്നിൻ മുകളിലാണ് നിർമ്മിച്ചിരിക്കുന്നത് .
സെപ്തംബർ 18 ന് നടത്താനിരുന്ന അനാച്ഛാദന കർമ്മം കനത്ത മഴ കാരണം, സെപ്റ്റംബർ 21 ലേക്ക് പുനഃക്രമീക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു . ആചാര്യ ശങ്കർ സംസ്‌കൃത് ഏകതാ ന്യാസിന്റെയും മധ്യപ്രദേശ് സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെയും (എംപിഎസ്ടിഡിസി) നേതൃത്വത്തിൽ രൂപകല്പന ചെയ്തതാണ് പ്രതിമ. 36 ഏക്കർ ഭൂമിയിൽ അദ്വൈത ലോക് എന്ന പേരിൽ മ്യൂസിയവും വേദാന്ത ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചിട്ടുണ്ട്. 2000 കോടിയുടേതാണു പദ്ധതി.
ഐക്യത്തിന്‍റെയും ആത്മീയ പ്രബുദ്ധതയുടെയും ഇടമായ ഓംകാരേശ്വർ 108 അടിയുള്ള മഹത്തായ പ്രതിമയിലൂടെ ആദിശങ്കരന്‍റെ സിദ്ധാന്തങ്ങളെ ബഹുമാനിക്കുകയാണ്. ഇതോടൊപ്പം അദ്വൈത വേദാന്തത്തെക്കുറിച്ച് ആഴത്തിൽ അറിവു പകരുന്ന മ്യൂസിയവും ഗവേഷണ കേന്ദ്രവുമുണ്ടാകും”- ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.
Comments