ന്യൂഡൽഹി: വനിത സംവരണ ബില്ലിനെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ശരിക്കും സംവരണം ലഭിക്കേണ്ടവർക്ക് സംവരണം നൽകുന്നില്ലെന്ന് ഒവൈസി വിമർശിച്ചു. അർഹരായവർക്ക് സംവരണം നൽകാത്ത ബില്ലിനെ തങ്ങൾ എതിർക്കുന്നുവെന്നും ഒവൈസി പറഞ്ഞു. ലോക്‌സഭയിൽ ബിൽ അവതരിപ്പിക്കപ്പെട്ടതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഒവൈസി.
ആർക്ക് സംവരണം നൽകി എന്നാണ് നിങ്ങൾ പറയുന്നത്. ശരിക്കും അർഹരായവർക്ക് ഈ ബില്ലിൽ പരിഗണന ലഭിക്കുന്നില്ല. മുസ്ലീം സ്ത്രീകൾക്കും പിന്നാക്ക സ്ത്രീകൾക്ക് സംവരണം നൽകാത്തിനെ അംഗീകരിക്കാൻ സാധിക്കില്ല. അതിനാൽ ഈ ബില്ലിനെ എതിർക്കുന്നു. ഒവൈസി പറഞ്ഞു.
വിഷയത്തിൽ മുസ്ലീം സംഘടനകൾ നിലപാട് വ്യക്തമാക്കിയിട്ടില്ല. കേരളത്തിൽ നിന്നുള്ള മുസ്ലീം ലീഗ് എംപിമാരും ബില്ലിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രതികരിച്ചിട്ടില്ല. കേരളത്തിലെ പാർട്ടി നേതൃത്വവും വിഷയത്തിൽ അഭിപ്രായം അറിയിക്കാൻ തയ്യാറായിട്ടില്ല.
Comments