എറണാകുളം: ബന്ധത്തിൽ നിന്നും പിൻമാറിയതിൽ യുവതിയെ ക്രൂര മർദ്ദനത്തിനിരയാക്കിയ യുവാവ് പിടിയിൽ. മൂവാറ്റുപുഴ രണ്ടാർകര കോട്ടപ്പടിക്കൽ ജൗഹർ കരീം ആണ് പിടിയിലായത്. പോത്തനാട് സ്വദേശിനിക്കാണ് മർദ്ദനമേറ്റത്.
വിവാഹ മോചിതയായ ഇരുപത്തേഴുകാരിയുമായി ഇയാൾ അടുപ്പത്തിലായിരുന്നു. യുവതി ബന്ധത്തിൽ നിന്നും പിന്മാറിയതോടെ ഇയാൾ യുവതിയെ തട്ടികൊണ്ടു വരികയും മുറിയിൽ പൂട്ടിയിടുകയും ചെയ്തു. തുടർന്ന് ക്രൂരമായി മർദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും എയർ പിസ്റ്റൾ കൊണ്ട് വെടിവെച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. യുവതിയുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലായി വെടിയേറ്റതിന്റെ മുറിവുകൾ ഉണ്ട്. വിവാഹിതനായ പ്രതിയ്‌ക്ക് 4 മക്കളും ഉണ്ട്. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
Comments