ഇന്ത്യൻ ഫുട്‌ബോളിന് പ്രൊഫഷണലിസം സമ്മാനിച്ച ഐഎസ്എല്ലിന്റെ പത്താം സീസണ് നാളെ തുടക്കമാകും. കൊച്ചിയിൽ ആരാധക പിന്തുണയോടെ കേരള ബ്ലാസ്‌റ്റേഴ്‌സും ചിരവൈരികളായ ബെംഗ്ലൂരു എഫ്‌സിയുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. ഐ ലീഗിൽ യോഗ്യത നേടിയ പഞ്ചാബ് എഫ്‌സിയും ആദ്യമായി ഐഎസ്എല്ലിൽ ആദ്യമായി സാന്നിദ്ധ്യമറിയിക്കും.
12 ടീമുകൾ മത്സരിക്കുന്നതിനാൽ ഇത്തവണ ലീഗ് റൗണ്ടിൽ 132 മത്സരങ്ങളാണ് ഉണ്ടാകുക. കഴിഞ്ഞ തവണ 110 മത്സരങ്ങളാണുണ്ടായിരുന്നത്. പ്ലേ ഓഫ്, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ കൂടിച്ചേരുമ്പോൾ ആകെ 139 മത്സരങ്ങൾക്ക് പത്താം സീസൺ സാക്ഷിയാകും. ഐലീഗ് ചാമ്പ്യൻമാരായ പഞ്ചാബ് എഫ്‌സിയുടെ ആദ്യ മത്സരം നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാനുമായിട്ടാണ്. ഈസ്റ്റ് ബംഗാൾ ആദ്യ കളിയിൽ ജംഷഡ്പൂരിനെയും മുംബൈ നോർത്ത് ഈസ്റ്റിനെയും ചൈന്നെയിൻ ഒഡീഷയെയും നേരിടും. വെള്ളിയാഴ്ച നടക്കേണ്ട ഗോവ- ഹൈദരാബാദ് മത്സരം മറ്റ് ദിവസത്തേക്ക് മാറ്റി.
ഇത്തവണ മുതൽ രാത്രി ഏട്ടിനാകും ഐഎസ്എൽ മത്സരങ്ങൾ ആരംഭിക്കുക. രണ്ട് മത്സരങ്ങളുളള ദിവസത്തെ ആദ്യ മത്സരം വൈകിട്ട് 5.30 ന് ആരംഭിക്കും. വ്യാഴായ്ച മുതൽ ഞായറാഴ്ച വരെ എന്ന നിലയിൽ വാരാന്ത്യ രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഫിഫ ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഐഎസ്എല്ലിന് നവംബറിൽ ഒരാഴ്ച ഇടവേളയുണ്ടാകും. ഖത്തറിൽ നടക്കുന്ന എഎഫ്‌സി കപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായും ചെറിയ ഇടവേളയുണ്ടാകും.
Comments