അന്യഗ്രഹജീവികൾ തന്നെ; മെക്‌സിക്കോയിൽ പ്രദർശിപ്പിച്ച ഫോസിലുകൾ സ്ഥിരീകരിച്ച് ഗവേഷകർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അന്യഗ്രഹജീവികൾ തന്നെ; മെക്‌സിക്കോയിൽ പ്രദർശിപ്പിച്ച ഫോസിലുകൾ സ്ഥിരീകരിച്ച് ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2023, 05:33 pm IST
Facebook
Twitter
WhatsAppTelegram

ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു മെക്‌സിക്കോയിൽ അന്യഗ്രഹജീവികളുടേതാണെന്ന അവകാശവാദമുയർത്തി ശവശരീരത്തിന്റെ ഫോസിലുകൾ പ്രദർശിപ്പിച്ചത്. ഇത്തരത്തിൽ രണ്ട് ഫോസിലുകളായിരുന്നു മെക്സിക്കൻ കോൺഗ്രസിൽ പ്രദർശിപ്പിച്ചത്. ഇതിന് പിന്നാലെ അന്യഗ്രഹജീവികളുടെ ഫോസിലുകൾ ലഭിച്ചുവെന്ന വാദം ശക്തമാകാൻ തുടങ്ങി. ഇത് ജനങ്ങളെ വിഡ്ഢികളാക്കുന്ന വാദമാണെന്ന വിമർശനവും ഉയർന്നു. ഇതോടെ വാദങ്ങൾക്ക് മറുപടിയെന്നോണം ശാസ്ത്രജ്ഞർ പരിശോധന നടത്താനും ആരംഭിച്ചു.

2017ൽ പെറുവിലെ കുസ്‌ക്കോയിൽ നിന്നും കണ്ടെടുത്ത ഫോസിലുകൾ പ്രദർശിപ്പിച്ചതിൽ ക്രിതൃമ ഇടപെടലുകൾ ഇല്ലെന്നായിരുന്നു ഗവേഷകരുടെ കണ്ടെത്തൽ. അന്യഗ്രഹജീവികളുടേതെന്ന് തോന്നിപ്പിച്ചത് ഫോസിലുകളുടെ തലയോട്ടിയായിരുന്നു. ഈ തലയോട്ടി വെച്ചുപിടിപ്പിച്ചതാണെന്നായിരുന്നു വിമർശനം. എന്നാൽ ഗവേഷകരുടെ കണ്ടെത്തൽ പ്രകാരം ഈ തലയോട്ടി ഫോസിലിൽ കൂട്ടിച്ചേർത്തതല്ലെന്ന് പറയുന്നു. മാത്രവുമല്ല, ഫോസിലിൽ യാതൊരു തരത്തിലുള്ള ക്രിതൃമവും നടത്തിയിട്ടില്ലെന്നാണ് ശാസ്ത്രജ്ഞർ തറപ്പിച്ചു പറയുന്നത്.

അതായത്, മെക്സിക്കൻ കോൺഗ്രസിൽ ഫോസിലുകൾ പ്രദർശിപ്പിച്ചുകൊണ്ട് മാദ്ധ്യമപ്രവർത്തകനായ ജെയിം മൗസൻ നടത്തിയ വാദങ്ങളെ പിന്തുണയ്‌ക്കുന്നതാണ് ഗവേഷകരുടെ റിപ്പോർട്ട്. മെക്‌സിക്കൻ നാവികസേനയുടെ ഹെൽത്ത് സയൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായ ജോസ് സാൽസെയാണ് ഇതറിയിച്ചത്. ഗർഭാവസ്ഥയിലാകാം പ്രസ്തുത വ്യക്തി/അന്യഗ്രഹജീവി മരിച്ചതെന്നാണ് ഫോസിലിന്റെ ശരീരത്തിലെ മുഴ സൂചിപ്പിക്കുന്നതെന്നും ജോസ് സാൽസെ പറഞ്ഞു. താരതമ്യേന വളരെ കുറഞ്ഞ അളവിൽ മാത്രം ഭൂമിയിലുള്ള കാഡ്മിയം, ഓസ്മിയം എന്നീ ഘടകങ്ങളെയും ഫോസിലിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. നീളത്തിലുള്ള തല, ഓരോ കൈകളിലും മൂന്ന് വീതം വിരലുകൾ എന്നിവയും ഈ ഫോസിലിന്റെ പ്രത്യേകതയാണ്. അവയിൽ നിന്നും കണ്ടെത്തിയ ഡിഎൻഎയ്‌ക്ക് മനുഷ്യന്റെ പരിണാമവുമായി യാതൊരു ബന്ധവുമില്ലെന്നും മൂന്നിലൊന്ന് ഡിഎൻഎയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും ഗവേഷകർ വ്യക്തമാക്കി. കണ്ടെത്തൽ പുനഃപരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന വാദവും ചില ശാസ്ത്രജ്ഞർ ഉന്നയിച്ചിട്ടുണ്ട്.

Tags: Mexicoaliensfossil
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies