തൃശൂർ: സ്വകാര്യ ബസില്‍ കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരേ ലൈംഗികാതിക്രമം. സംഭവത്തില്‍ എരുമപ്പെട്ടി കുണ്ടന്നൂർ മേക്കാട്ടുകുളം വിന്‍സെന്റിനെ (48) ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയായിരുന്നു സംഭവം. കുന്നംകുളം-പാവറട്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലാണ് വിദ്യാര്‍ത്ഥിനിക്ക് നേരേ അതിക്രമമുണ്ടായത്. വിവരമറിഞ്ഞ് ഗുരുവായൂർ പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.