ഏഷ്യൻ ഗെയിംസ് വോളിയിൽ ഇന്ത്യൻ സ്മാഷ്...! കൊറിയയെ തകർത്ത് ഇന്ത്യ ക്വാർട്ടറിൽ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഏഷ്യൻ ഗെയിംസ് വോളിയിൽ ഇന്ത്യൻ സ്മാഷ്…! കൊറിയയെ തകർത്ത് ഇന്ത്യ ക്വാർട്ടറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2023, 11:49 am IST
Facebook
Twitter
WhatsAppTelegram

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് പുരുഷ വോളിബോളിൽ ഇന്ത്യ ക്വാർട്ടറിൽ. മുൻ ചാംപ്യന്മാരായ ദക്ഷിണ കൊറിയയെ തകർത്താണ് ഇന്ത്യ ആദ്യത്ത് 12ൽ എത്തിയത്.
റാങ്കിംഗിൽ ബഹുദൂരം മുന്നിലുള്ള ദക്ഷിണ കൊറിയയെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ഇന്ത്യ തോൽപിച്ചത്. ആദ്യ സെറ്റിൽ പിന്നിട്ട് നിന്ന ശേഷമായിരുന്നു ഇന്ത്യ തിരിച്ചടിച്ച് ജയം സ്വന്തമാക്കിയത്. രണ്ട് മണിക്കൂർ 38 മിനിറ്റ് നീണ്ട് നിന്ന മത്സരത്തിനൊടുവിലാണ് ഇന്ത്യ മുൻ ചാമ്പ്യന്മാരെ തകർത്തത്. സ്‌കോർ 25-27, 29-27, 25-22, 20-25, 17-15.

ഏഷ്യൻ ഗെയിംസിൽ മൂന്ന് തവണ സ്വർണ്ണ മെഡൽ ജേതാക്കളായ ദക്ഷിണ കൊറിയയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 1966 മുതലുള്ള എല്ലാ ഏഷ്യൻ ഗെയിംസുകളിലെ പുരുഷ വോളിബോളിൽ സൗത്ത് കൊറിയ മെഡൽ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 2018ലെ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ കൊറിയയാണ് ക്വാർട്ടർ കടമ്പ കടക്കാനാകാതെ ഇന്ത്യയോട് പരാജയം വഴങ്ങിയത്.

അഞ്ച് സെറ്റ് പോരാട്ടത്തിലുടനീളം കാണികളെ ആവേശത്തിലാഴ്‌ത്തിയാണ് ക്വാർട്ടർ പ്രവേശനത്തിനായി ഇരുടീമുകളും മത്സരിച്ചത്. ആദ്യ സെറ്റ് നേടി ഇന്ത്യൻ താരങ്ങളെ സമ്മർദ്ദത്തിലാഴ്‌ത്തിയ കൊറിയയെ രണ്ടും മൂന്നും സെറ്റുകൾക്ക് കൈയടക്കിയാണ് തങ്ങളുടെ വീറും വാശിയും കാട്ടിയത്. 2-1ന്റെ ലീഡിലേക്ക് ഇന്ത്യ എത്തിയെങ്കിലും നാലാം സെറ്റ് വീണ്ടും കൊറി് സ്വന്തമാക്കി. നിർണായകമായ 5-ാം സെറ്റിന്റെ ആരംഭത്തിൽ തന്നെ കൊറിയ മേൽക്കെ നേടിയിരുന്നു. എന്നാൽ മത്സരത്തിലേക്ക് തിരിച്ചെത്തിയ ഇന്ത്യ ജയം പിടിച്ചെടുക്കുകയായിരുന്നു. അമിത് ഗുലിയ, അശ്വൽ റായ് എന്നീ താരങ്ങളുടെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് നിർണായകമായത്.

പൂൾ ‘സി’യിൽ അഞ്ച് പോയിന്റോടെ ഗ്രൂപ്പ് ചാംപ്യന്മാരായാണ് ഇന്ത്യയുടെ നോക്കൗണ്ട് പ്രവേശനം. കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തിൽ കംബോഡിയയെ ഇന്ത്യ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് തകർത്തിരുന്നു. അടുത്ത മത്സരത്തിൽ ചൈനീസ് തായ്‌പേയ്-മംഗോളിയ മത്സരത്തിലെ വിജയികളാണ് ഇന്ത്യയുടെ എതിരാളികൾ. 1986ലാണ് വോളിബോളിൽ ഇന്ത്യ ഒടുവിൽ മെഡൽ നേടിയത്.

Tags: volleyballASIAN GAMES
Share
Tweet
SendShare

More News from this section

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies