തൃശൂർ: സംസ്ഥാനത്തെ സിപിഎമ്മിന്റെ സഹകരണ തട്ടിപ്പിനെതിരെ പ്രതികരിച്ച് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. സംസ്ഥാനത്ത് മാർക്‌സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ 5000 കോടിയിലധികം രൂപയുടെ സഹകരണ കുംഭകോണം നടന്നുവെന്ന് പി.കെ കൃഷ്ണദാസ് അറിയിച്ചു.
സംസ്ഥാനത്ത് നൂറിലധികം ബാങ്കുകളിൽ തട്ടിപ്പ് നടന്നതായി അറിവുണ്ട്. പാർട്ടിയുടെ ബഹു ഭൂരിപക്ഷം സംസ്ഥാന പ്രാദേശിക നേതാക്കളും കുടുങ്ങുമെന്നതിനാൽ കരുവന്നൂർ ബാങ്ക് തട്ടിപ്പ് അന്വേഷണം അട്ടിമറിക്കാൻ പാർട്ടിയും സംസ്ഥാന സർക്കാരും പരസ്യമായി ശ്രമിക്കുകയാണന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു.
സഹകരണബാങ്കുകളിൽ നടന്ന അഴിമതിയെക്കുറിച്ചും അന്വേഷണങ്ങളെക്കുറിച്ചും സംസ്ഥാന സർക്കാർ ധവളപത്രം ഇറക്കണമെന്നും വിഷയത്തിൽ ബിജെപി വൻ പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും പി.കെ കൃഷ്ണദാസ് വ്യക്തമാക്കി.