കഴിഞ്ഞ ദിവസമാണ് വാട്സ് ആപ്പ് പുതിയ ഫീച്ചറായ ചാനൽ ഉപയോക്താക്കൾ പരിചയപ്പെടുത്തിയത്. മാർക് സക്കർബർഗാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. ഇതിന് പിന്നാലെ പ്രമുഖർ പലരും വാട്സ് ആപ്പ് ചാനൽ തുടങ്ങി. സിനിമ മേഖലയിലുള്ളവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ചാനൽ ആരംഭിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുടെ അക്കൗണ്ടുകൾ പിന്തുടരാൻ ആരാധകരും തിരക്കുകൂട്ടുകയാണ്. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ളവർ ചാനൽ തുടങ്ങിയിരുന്നു. എന്നാൽ വാട്സ് ആപ്പ് ചാനൽ തുടങ്ങി ദിവസങ്ങൾക്കുള്ളിൽ മുന്നിൽ നിൽക്കുന്നത് നടന വിസ്മയം മോഹൻലാലാണ്. രണ്ട് താരങ്ങൾക്കും ലക്ഷക്കണക്കിന് ഫോളോവേഴ്സാണുള്ളത്. എന്നാൽ മോഹൻലാലാണ് മുന്നിൽ.
മോഹൻലാലിന്റെ അക്കൗണ്ട് 9. 42 ലക്ഷം പേർ പിന്തുടരുന്നത്. തൊട്ടുപിന്നാലെ തന്നെ മമ്മൂട്ടിയുണ്ട്. 8. 12 ലഷം പേരാണ് മമ്മൂട്ടിയെ വാട്സാപ്പ് ചാനലിൽ പിന്തുടരുന്നത്. ഇതേസമയം ബോളിവുഡിലും മത്സരമുണ്ട്. കത്രീന കൈഫും അക്ഷയ് കുമാറും തമ്മിലാണ് മത്സരം നടക്കുന്നത്. അക്ഷയ് കുമാറിനെ 50 ലക്ഷം പേർ പിന്തുടരുന്നുണ്ട്. എന്നാൽ കത്രീന കൈഫിനെ 98 ലക്ഷം പേരാണ് പിന്തുടരുന്നത്. നടി സണ്ണി ലിയോൺ 34 ലക്ഷം ഫോളോവേഴ്സാണുള്ളത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ 61 ലക്ഷം, മുംബെയ് ഇൻഡ്യൻസ് 20 ലക്ഷം, ചെന്നെ സൂപ്പർ കിംഗ്സ് 11 ലക്ഷം എന്നിങ്ങനെയാണ് ഫോളോവേഴ്സ്.















