നടന ചാരുതയുടെ ഇതിഹാസം ; മലയാളത്തിന്റെ മധു വസന്തത്തിന് ഇന്ന് നവതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നടന ചാരുതയുടെ ഇതിഹാസം ; മലയാളത്തിന്റെ മധു വസന്തത്തിന് ഇന്ന് നവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2023, 08:08 am IST
Facebook
Twitter
WhatsAppTelegram

ഇന്ന് മലയാളത്തിന്റെ മധു വസന്തം നവതിയുടെ നിറവിലാണ്. ”കറുത്തമ്മാ… കറുത്തമ്മ പോകുകയാണോ…. എന്നെ ഉപേക്ഷിച്ചിട്ട് കറുത്തമ്മയ്‌ക്ക് പോകാനാകുമോ… കറുത്തമ്മ പോയാല്‍ ഞാനീ കടാപ്പുറത്ത് പാടിപ്പാടി മരിക്കും.” എന്ന് പറഞ്ഞ പരീക്കുട്ടിയെ മറക്കാനാകുമോ മലയാളിയ്‌ക്ക്. ചെമ്മീന് എന്ന ചിത്രത്തിൽ പ്രണയാർദ്രനായി പാടി നടക്കുന്ന പരീക്കുട്ടിയെന്ന കാമുകനെ മലയാളികൾ എന്നും മനസിൽ സൂക്ഷിക്കുന്ന ഒന്നാണ്. ഈ കാല​ഘട്ടത്തിലും പരീക്കുട്ടി മലയാളികളുടെ ഹീറോയാണ്. നടന ചാരുതയുടെ ഇതിഹാസമായ മധു എന്ന നടനെപ്പറ്റി പറയുമ്പോഴൊക്കെ മലയാളി ഓർക്കുന്നത് ചെമ്മീനിലെ പരീക്കുട്ടിയെ തന്നെയാണ്.

വ്യത്യസ്ത തലങ്ങളിൽ മ​ല​യാ​ള സി​നി​മ​യി​ല്‍ പ​ക​ർ​ന്നാ​ട്ടം ന​ട​ത്തി​യ മ​ഹാ​ന​ട​ൻ മ​ധു​വി​ന് ഇന്ന് 90ാം പി​റ​ന്നാ​ൾ. മലയാള സിനിമയുടെ ഭാവുകത്വ പരിണാമത്തിൽ മധു എന്ന മഹാ നടന്റെ പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ മധുവിനെ ഒഴിവാക്കി മലയാള സിനിമയുടെ ചരിത്രം പറയുക എന്നത് തന്നെ അപൂർണമാണ്. സാഹിത്യവും സിനിമയും തമ്മിൽ വേർപ്പെടുത്താനാവാത്ത ഒരു കാലഘട്ടത്തിൽ മധു എന്നാൽ രണ്ടിനേയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന കണ്ണിയായിരുന്നു.

മഹാ നടൻ നവതിയുടെ നിറവിൽ എത്തിയ പശ്ചാത്തലത്തിൽ സാംസ്‌കാരിക വകുപ്പ് പ്രത്യേക പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാൻ കഴിയുന്നൊരു ചിത്രമാണ് തകഴിയുടെ നോവലിനെ ആസ്പദമാക്കി രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ. രാമു കാര്യാട്ടിന്റെ നിണമണിത്ത കാൽപ്പാടുകൾ എന്ന ഫീച്ചർ ഫിലിമിലൂടെയാണ് മധു അഭ്രപാളിയിലേയ്‌ക്ക് എത്തിയത്. അനായാസ അഭിനയ ശൈലിയും തീവ്ര വികാരങ്ങളും മധുവിന്റെ മുഖത്ത് തെളിയുന്നത് ഓരോ സിനിമയിലും വ്യക്തമാണ്.

നിർമ്മാതാവ്, സംവിധായകൻ, സ്റ്റുഡിയോ ഉടമ, ഗായകൻ തുടങ്ങീ എന്നിങ്ങനെ എല്ലാ നിലകളിലും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു. മലയാള സിനിമ മദിരാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പറിച്ചുനട്ട കാലഘട്ടത്തിൽ തിരുവനന്തപുരത്ത് ‘ഉമ സ്റ്റുഡിയോസ്’ മധു സ്ഥാപിച്ചു. പിന്നീട് ഇതിന്റെ കീഴിൽ 14 സിനിമകളാണ് മലയാളത്തിൽ പുറത്തിറങ്ങിയത്.

നവതിയുടെനിറവിൽ പോലും ഇക്കാലം വരെ ഒരിക്കലും അദ്ദേഹം തന്റെ പിറന്നാളുകൾ ആഘോഷിച്ചിരുന്നില്ല. മധുവിലൂടെ മലയാള സിനിമയുടെ ചരിത്രം കൂടി ലോകമറിയുന്നു. നിണമണിഞ്ഞ കാൽപാടുകളിൽ തുടങ്ങി അവസാനമഭിനയിച്ച ‘ വൺ’ എന്ന സിനിമയിലെ ചെറിയ വേഷമടക്കം നാന്നൂറോളം സിനിമകൾ. അഞ്ച് പതിറ്റാണ്ടിലേറയായി മധു മലയാള സിനിമയിൽ ജീവിച്ചുകൊണ്ടിരിക്കുന്നു. സിനിമയെന്ന നേരരേഖയിലൂടെ മധു തന്റെ അഭിനയജീവിതത്തിന്റെ ജൈത്രയാത്ര തുടരുകയാണ്.

Tags: actor madhu
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies