അമ്മയുടെ വൃക്ക സ്വീകരിച്ച എട്ടുവയസുകാരി ഇനി ജീവിക്കുക മരുന്നില്ലാതെ; ബ്രിട്ടണിലെ വൈദ്യശാസ്ത്ര രംഗത്ത് അത്ഭുതമായി ഇന്ത്യൻ വംശജ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമ്മയുടെ വൃക്ക സ്വീകരിച്ച എട്ടുവയസുകാരി ഇനി ജീവിക്കുക മരുന്നില്ലാതെ; ബ്രിട്ടണിലെ വൈദ്യശാസ്ത്ര രംഗത്ത് അത്ഭുതമായി ഇന്ത്യൻ വംശജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2023, 11:12 am IST
FacebookTwitterWhatsAppTelegram

അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ പിന്നീട് ആജീവനാന്ത മരുന്നുകളുടെ സഹായത്തിലാകും ജീവൻ നിലനിർത്തുക. അവയവം മാറ്റി വെക്കപ്പെടുന്ന സമയം മുതൽ മരുന്നുകളുടെ സഹായത്തോടെയാകും പ്രവർത്തനം. എന്നാൽ ബ്രിട്ടണിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യൻ വംശജയായ എട്ട് വയസുകാരി അതിഥി.

യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) റിപ്പോർട്ട് പ്രകാരം, അവയവമാറ്റ ശസ്ത്രക്രിയ ചെയ്ത അതിഥി മരുന്നില്ലാതെയാകും ഇനി ജീവിക്കുക എന്നാണ്. ആരോഗ്യരംഗത്ത് ആദ്യമായാണ് അവയവ മാറ്റം നടത്തിയ ഒരാൾ മരുന്നില്ലാതെ ജീവിക്കുന്നത്. രോഗപ്രതിരോധ സംവിധാനത്തിൽ നടത്തിയ മാറ്റങ്ങളാണ് ഇതിന് പിന്നിൽ. അപൂർന ജനിതക രോഗബാധിതയായിരുന്നു അതിഥി ശങ്കർ എന്ന എട്ടുവയസുകാരി. ആരോഗ്യനില വഷളാകുന്നുവെന്ന കണ്ടതോടെ അമ്മയുടെ മജ്ജ സ്വീകരിച്ചു. മൂന്ന് മാസങ്ങൾക്ക് ശേഷം കുട്ടിയ്‌ക്ക് വൃക്കയും അമ്മ നൽകി. എന്നാൽ ശസ്ത്രക്രിയയ്‌ക്ക് ശേഷം അത്ഭുതം സംഭവിക്കുകയായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.

മറ്റാരാളുടെ അവയവം നമ്മുടെ ശരീരത്തിൽ തുന്നിച്ചേർത്താൽ ശരീരം അതിനെ സ്വീകരിക്കില്ല. അതുകൊണ്ട് മരുന്നിന്റെ സഹായത്തിലാണ് അവ പ്രവർത്തിക്കുക. എന്നാൽ അതിഥിയുടെ ശരീരത്തിൽ അങ്ങനെ സംഭവിച്ചില്ല. അമ്മയുടെ വൃക്ക അവളുടെ ശരീരത്തിൽ കൃത്യമായി പ്രവർത്തിച്ചു, മറ്റ് മരുന്നുകളുടെ സഹായമില്ലാതെ തന്നെ. തന്റെ കരിയറിൽ ആദ്യത്തെ സംഭവമാണ് ഇതെന്ന് ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നൽകിയ ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ പീഡിയാട്രിക് നെഫ്രോളജി ആൻഡ് ട്രാൻസ്പ്ലാൻറേഷൻ പ്രൊഫസർ സ്റ്റീഫൻ മാർക്ക് പറഞ്ഞു. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്തപ്പോൾ തന്നെ അവളുടെ ശരീരം അമ്മയുടേതിന് സമാനമായി പ്രവർത്തിച്ച് തുടങ്ങിയിരുന്നു. അമ്മയുടെ പ്രതിരോധ ശേഷി അവൾക്ക് ലഭിച്ചതായും ഡോക്ടർ സൂചിപ്പിച്ചു. ഇതാണ് വൃക്കകൾ പ്രവർത്തിക്കാൻ കാരണമായത്. സമാനമായ രീതിയിൽ മജ്ജയും അവയവും ഒരേ ദാതാവിൽ നിന്ന് സ്വീകരിച്ച് മറ്റ് രേഗികളെയും രക്ഷിക്കാൻ കഴിയുമോയെന്ന് പഠനം നടത്തുമെന്നും വൈദ്യശാസ്ത്രജ്ഞർ പറഞ്ഞു.

മരണവുമായി മല്ലിടുന്നതിനിടെയിാലണ് പരീക്ഷണമെന്നവണ്ണം അതിഥിക്ക് അമ്മയുടെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. പ്രകടമായ മാറ്റം കണ്ടെങ്കിലും വൃക്കകളുടെ പ്രവർത്തനം പൂർണമായും നിലച്ചിരുന്നു. ചെറിയ ശരീരത്തിൽ അമിതമായി ഡയാലിസിസ് ചെയ്തിനാൽ വളരെ ക്ഷീണതയായിരുന്നു അതിഥി. തുടർന്ന് ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമം എന്ന രീതിയിലാണ് വൃക്ക മാറ്റി വെച്ചത്. മജ്ജ മാറ്റി വെച്ച ശരീരത്തിൽ വൃക്കകൾ പ്രവർത്തക്ഷമമാകുമോയെന്ന ആശങ്ക ഡോക്ടർമാർക്കുണ്ടായിരുന്നു. എന്നാൽ ജീവൻ രക്ഷിച്ചതിനൊപ്പം പുതുചരിത്രം കൂടിയാണ് സൃഷ്ടിക്കപ്പെട്ടത്. വൃക്ക മാറ്റിവെച്ച് മാസങ്ങൾക്കുള്ളിൽ തന്നെ അതിഥി തിരികെ ജീവിതത്തിലേക്കെത്തി. പൂർണ ആരോഗ്യവതിയാണ് കുട്ടി ഇപ്പോൾ.

Tags: UKIndian-origin girlKidney Transplantation
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

Latest News

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies