കോഴിക്കോട്: എംഡിഎംഎയുമായി യുവാവ് പിടിയിൽ. കോഴിക്കോട് അത്തോളി സ്വദേശി അൻവർ (23) പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 65 മില്ലിഗ്രാം എംഡിഎംഎ അന്വേഷണ സംഘം പിടിച്ചെടുത്തു. വിതരണ സംഘത്തിലെ കണ്ണിയാണ് ഇയാളെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
കൊയിലാണ്ടി പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ ഇയാളുടെ പേരിൽ മറ്റൊരു കേസും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. സംസ്ഥാനത്തുടനീളം നടക്കുന്ന ഡിഹണ്ടിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്. അത്തോളി പോലീസ് ഇൻസ്പെക്ടർ ടിഎസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.