ഹൈദരാബാദ്: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹൈദരാബാദിൽ നിന്ന് മത്സരിക്കാൻ രാഹുലിനെ വെല്ലുവിളിച്ച് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. ഒരു പൊതുസമ്മേളനത്തെ പങ്കെടുത്ത് കൊണ്ടാണ് രാഹുൽ വയനാടിന് പകരം ഹൈദരബാദിൽ നിന്ന് മത്സരിച്ച് വിജയിക്കാൻ വെല്ലുവിളിച്ചത്.
‘നിങ്ങൾ എനിക്കെതിരെ വലിയ വായിൽ പ്രസ്താവനകൾ നടത്തുന്നു. നിങ്ങൾ ഹൈദരബാദിൽ എനിക്കെതിരെ പോരാടുക. ഞാൻ നിങ്ങൾക്കെതിരെ മത്സരിക്കാൻ തയ്യാറാണെന്ന്’ ഒവൈസി പറഞ്ഞു.
ഈ വർഷം അവസാനം തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുപാർട്ടികളും തമ്മിലുള്ള വാക് പോര് രൂക്ഷമാണ്. തെലങ്കാനയിലെ മറ്റ് പാർട്ടികൾ കോൺഗ്രസിനെ തോൽപ്പിക്കാൻ യോജിച്ച് പ്രവർത്തിക്കുകയാണെന്ന ആരോപണവുമായി രാഹുൽ രംഗത്തെത്തിയിരുന്നു. തെലങ്കാനയിലെ തുക്കുഗുഡയിലെ സംസാരിക്കവേയാണ് രാഹുലിന്റെ പരാമർശം.