ഒട്ടാവ: ബലോച് മനുഷ്യാവകാശ പ്രവർത്തക കരീമ ബലോചിന്റെ കൊലപാതകത്തിൽ ഒരു നടപടിയും സ്വീകരിക്കാത്തതിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ വിമർശനവുമായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ബോലോച് ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ. കരീമ കാനഡയില്‍ കൊല്ലപ്പെട്ടിട്ട് മൂന്ന് വർഷമായിട്ടും നടപടിയൊന്നും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സംഘടന രംഗത്തുവന്നിരിക്കുന്നത്. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവുകൾ ഇല്ലാതിരിന്നിട്ടും ഇന്ത്യയ്ക്കെതിരെ ആക്ഷേപം ഉന്നയിക്കാൻ ട്രൂഡോ കാണിച്ച വ്യഗ്രത കരീമ ബലോചിന്റെ കാര്യത്തിൽ കാണിച്ചില്ല എന്നാണ് വിമർശനം.
പാക് സൈന്യം ബലോച് ജനതയോട് കാണിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച വനിതയാണ് കരാമ. എന്നാൽ അവരുടെ മരണത്തിന് ശേഷം ടോറന്റോ പോലീസ് അവരുടെ മരണത്തിൽ അസ്വാഭികതയില്ലെന്ന് വിധിയെഴുതിയതായും സംഘടന കുറ്റപ്പെടുത്തി. ബലോച് സമൂഹം കാനഡയിൽ വളരെ ന്യൂനപക്ഷമാണ്. വോട്ട് ബാങ്കിങ്ങിലൂടെ പാർട്ടികളെ സ്വാധീനിക്കാനുള്ള ശക്തി ബലോച് ജനതയ്ക്ക രാജ്യത്തില്ല. അതിനാൽ ട്രൂഡോയും അദ്ദേഹത്തിന്റെ പാർട്ടി നയിക്കുന്ന സർക്കാരും യുക്തിസഹമായ രീതിയിൽ വിഷയത്തിൽ ഇടപെടണമെന്നും ബിഎച്ച്ആർസി പുറത്തിറക്കിയ കുറിപ്പിൽ ആവശ്യപ്പെട്ടു.
2020 ഡിസംബർ 20നാണ് ടോറന്റോയിൽ നദിക്കരയിൽ കരീമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നാളിതുവരെ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാക്കാൻ കനേഡിയൻ പോലീസിന് സാധിച്ചിട്ടില്ല. പാക് സർക്കാരിന്റെയും സൈന്യത്തിന്റെയും വിമർശകയായിരുന്ന അവരുടെ കൊലയ്ക്ക് പിന്നിൽ ഐഎസ്ഐ ആണെന്നുള്ള ആരോപണങ്ങൾ ഉയർന്നെങ്കിലും അന്വേഷണം ആ നിലയ്ക്ക് നീങ്ങിയില്ല.