26 /11 മുംബൈ ഭീകരാക്രമണം; പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവുർ റാണയ്‌ക്കെതിരായ കുറ്റപത്രം സമർപ്പിച്ചു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

26 /11 മുംബൈ ഭീകരാക്രമണം; പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവുർ റാണയ്‌ക്കെതിരായ കുറ്റപത്രം സമർപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 12:13 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻമാരിൽ പ്രധാനിയായ പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവുർ റാണയ്‌ക്കെതിരായ കുറ്റപത്രം പ്രത്യേക കോടതിയിൽ സമർപ്പിച്ചു.

പാക്-അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയുമൊത്ത് ഭീകര സംഘടനകളായ ലഷ്‌കർ-ഇ-ത്വയ്ബ, ഹർക്കത്തുൽ മുജാഹിദ്ദീൻ എന്നിവയ്‌ക്കായി മുംബൈ ഭീകരാക്രമണത്തിന് ആസുത്രണം ചെയതത് തഹവൂർ റാണയാണ്. നിലവിൽ അമേരിക്കയിൽ തടങ്കലിൽ കഴിയുകയാണ് റാണ.

400 പേജുകളുള്ള കുറ്റപത്രമാണ് മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് കോടതിക്ക് മുമ്പാകെ സമർപ്പിച്ചത്. റാണയ്‌ക്കെതിരെ ലഭിച്ച സുപ്രധാന മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ നാലാമത്തെ കുറ്റപത്രമാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. 62 കാരനായ റാണയെ ഇന്ത്യയിലേക്ക് കൈമാറുന്നതിന് യുഎസ് കോടതി മെയ് മാസത്തിൽ അംഗീകാരം നൽകിയിരുന്നു. എന്നാൽ പിന്നീട് അത് സ്റ്റേ ചെയ്യുകയായിരുന്നു.

രാജ്യത്തെ നടക്കിയ ഭീകരാക്രമണ കേസിലെ പ്രധാന പങ്കാളിയായ താഹവൂർ റാണ് പാക് ആർമിയിൽ ഡോക്ടറായി ജോലി ചെയ്തിട്ടുണ്ട്. തുടർന്ന് ഇയാൾ കാനഡയിലേക്ക് താമസം മാറുകയും കനേഡിയൻ പൗരത്വം നേടുകയും ചെയ്തു. പിന്നീട് അമേരിക്കയിലെ ചിക്കാഗോയിൽ വേൾഡ് ഇമിഗ്രേഷൻ സർവീസസ് എന്ന കൺസൾട്ടൻസി സ്ഥാപനം തുടങ്ങി. പാകിസ്താൻ ഭീകര സംഘടനയായ ലഷ്‌കർ ഇ തയ്ബയെ ലക്ഷ്യങ്ങൾ കണ്ടെത്താനും, കാര്യങ്ങൾ നിരീക്ഷിക്കാനുമായി ഹെഡ്‌ലിക്ക് സഹായം നൽകിയത് റാണയുടെ ഈ സ്ഥാപനത്തിന്റെ മുംബൈയിലെ ശാഖയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

2008 നവംബർ 26-ലെ മുംബൈ ഭീകരാക്രമണത്തിൽ ആറ് യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയപാക് ഭീകരർ ബോട്ട് മാർഗമാണ് ഇന്ത്യയിലെത്തിയതെന്ന് പിന്നീട് കണ്ടെത്തി. ഒൻപത് ഭീകരരെ സുരക്ഷാ സേന വധിച്ചു. ജീവനോടെ പിടികൂടിയ അജ്മൽ കസബിനെ 2012 നവംബർ 21നാണ് തൂക്കിലേറ്റിയത്.

Tags: mumbai terror attack26/11Tahavoor rana
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies