ഭാരതത്തിനെയും സർക്കരിനെയും പ്രകീർത്തിച്ച് യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തെയും ജി20 സംഘാടനത്തെയുമാണ് അദ്ദേഹം പ്രകീർത്തിക്കുന്നത്. ഇൻഡോ-അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച 20-ാമത് ഇൻഡോ-യുഎസ് സാമ്പത്തിക ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഗാർസെറ്റി.
ചന്ദ്രന്റെ ദക്ഷിണദ്രുവത്തിലിറങ്ങിയ ആദ്യ രാഷ്‌ട്രമാണ് ഭാരതമെന്നും നാലു രാജ്യങ്ങൾക്ക് മാത്രം സാധ്യമായ ഒന്നാണ് ഇന്ത്യ നേടിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ അത്ര കൈടക്കത്തോടെയാണ് ഈ ദൗത്യം വിജയകരമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ നേതൃപാടവത്തിന്റെ തെളിവാണ് ജി20. ഒരുമിച്ച് നേടേണ്ട ലക്ഷ്യത്തിലേക്ക് എങ്ങനെ എത്തിചേരാമെന്നും, അത് അത്രമാത്രം മനോഹരമാക്കാമെന്നും ഇന്ത്യ നേതൃത്വം നൽകിയ ജി20 തെളിയിച്ചതായി അദ്ദേഹം പറഞ്ഞു.
ഇതിന് മുൻപും ഇന്ത്യയുടെ ഗാർസിറ്റി ഇന്ത്യൻ നിലപാടുകളെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ളത് ശക്തമായ ബന്ധമാണെന്നും ഒരുമിച്ച് പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യമെന്നുമായിരുന്നു ഗാർസിറ്റി ഇൻഡോ- അമേരിക്കൻ ബന്ധത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്.