വിയന്ന: ഇന്റർ നാഷണൽ അറ്റോമിക് എനർജി യോഗത്തിൽ ഫുക്കുഷിമാ ആണവനിലയത്തിൽ നിന്ന് ശുദ്ധീകരിക്കാത്ത ജലം കൂടുതൽ തുറന്നുവിടുന്നു എന്നാണ് ചൈനയുടെ വാദം. ഈ ആരോപണങ്ങളെ ചൊല്ലി ഇരു രാഷ്ട്രങ്ങളും തമ്മിൽ ഏറെ നാളുകളായി കൊമ്പുകോർക്കുകയാണ്.
ഫുക്കുഷിമ ആണവനിലയത്തിൽ ശുദ്ധീകരിച്ച ജലത്തെ ‘ആണവ – മലിനജലം’ എന്ന് ചൈനീസ് പ്രതിനിധി പരാമർശിക്കുകയും ഇതിനെതിരെ ജപ്പാൻ എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തു. കടലിലേക്ക് തള്ളുന്ന ന്യൂക്ലൈഡുകളെ സംബന്ധിച്ച് തങ്ങൾക്ക് സംശയമുണ്ടെന്നാണ് ചൈനയുടെ വാദം. എന്നാൽ തെളിവുകളെ ഉദ്ധരിച്ചുകൊണ്ട് ഈ വാദത്തെ തള്ളിക്കളയുകയാണ് ജപ്പാൻ.
സുരക്ഷിതമായി പ്രോസസ് ചെയ്ത ശേഷമാണ് ആണവനിലയത്തിൽ നിന്നും ജലം പുറന്തള്ളുന്നതെന്ന് ജപ്പാനീസ് മന്ത്രി സ്നേതകായിച്ചി തിരിച്ചടിച്ചു. അന്താരാഷ്ട്ര നിലവാരത്തിലാണ് ശുദ്ധീകരണം നടത്തുന്നതെന്ന് അദ്ദേഹം വാദിച്ചു. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അല്ല ചൈന അഭിപ്രായം രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജലം പുറന്തുള്ളുന്ന വിഷയത്തിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും പിന്തുണ അറിയിച്ചതായും ജപ്പാൻ വാദിച്ചു.