ന്യൂഡൽഹി: മഥുര ശ്രീകൃഷ്ണ ജന്മഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസിൽ കോടതി മാറ്റവുമായി ബന്ധപ്പെട്ട ഹർജികൾ ഒക്ടോബർ 3-ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി.
ശ്രീകൃഷ്ണ ജന്മഭൂമി കേസിലെ എല്ലാ ഹർജികളും ഉത്തർപ്രദേശിലെ മഥുര ജില്ലാ കോടതിയിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയുള്ള ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുക.
അലഹബാദ് ഹൈക്കോടതി തന്നെയായിരുന്നു ഹർജികൾ മാറ്റിക്കൊണ്ട് ഉത്തരവിട്ടത്. മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി പൂർണ്ണമായും ഹിന്ദു ആരാധനയ്‌ക്ക് വിട്ടു നൽകണം, മഥുരയിലെ മസ്ജിദിൽ ശാസ്ത്രീയ പരിശോധന നടത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള വിവിധ ഹർജികളാണ് കോടതിയിലുള്ളത്.