തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വ്യാപാരികളെ ഭീഷണിപ്പെടുത്തി ഗുണ്ടാപ്പിരിവ് നടത്തിയതായി പരാതി. സ്ഥലത്തെ നിരവധി കടകളിൽ ഗുണ്ടാ പിരിവിനായി ആളുകൾ എത്തുന്നുണ്ടെന്ന വ്യാപാരികൾ ആരോപിച്ചു. പണം കൊടുത്തില്ലെങ്കില്‍ കട പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുെ ചെയ്യുന്നതായി കടയുടമകൾ പറഞ്ഞു.
കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര കൃഷ്ണപുരത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ രണ്ട് പേര് എത്തി പണം ആവശ്യപ്പെട്ടിരുന്നു. ഉച്ചയോടെ രണ്ട് പേര് കടയിലെത്തി അഞ്ഞൂറ് രൂപ ആവശ്യപ്പെട്ടു. അത്രയും തുകയില്ലെന്നും ആകെയുള്ള അമ്പത് രൂപ നല്‍കാമെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തിയതായും കടയുടമകൾ പറഞ്ഞു. ഗുണ്ടകള്‍ പലതവണ കടയിലെത്തി കട പൂട്ടിക്കുമെന്ന് പറഞ്ഞതായും വ്യാപാരികള്‍ പറയുന്നു.
സംഭവത്തെ തുടർന്ന് ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ പോലീസിൽ പരാതി നൽകി. കടയിൽ പിരിവിനെത്തിയവർ നിലവിൽ ഒളിവിൽ കഴിയുകയാണ്. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.