രക്തത്തെയും മജ്ജയെയും കഴലകളെയും ബാധിക്കുന്ന തരം അർബുദങ്ങളെയാണ് രക്താർബുദം എന്നു വിളിക്കുന്നത്. ശ്വേതരക്താണുക്കളുടെ അമിതവും അനിയന്ത്രിതവുമായ വർദ്ധനയാണ് രക്താർബുദത്തിന് പ്രധാന കാരണം. ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ക്ഷീണവും ബലഹീനതയും
ഈ ലക്ഷണങ്ങൾ പലരിലും സാധാരണയായി പ്രകടമാകാറുണ്ട്. എന്നാൽ അമിതമായ ക്ഷീണവും ബലഹീനതയും പ്രകടമാകുന്നുണ്ടെങ്കിൽ രക്താർബുദത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാകാം. അനീമിയ ഉള്ളവരിലും ഇത്തരം ലക്ഷണങ്ങൾ കാണപ്പെടാറുണ്ട്.
ശരീരഭാരം കുറയുന്നത്
നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ പെട്ടെന്നുള്ള ശരീരഭാരം കുറയുന്നതും രക്താർബുദത്തിന്റെ കാരണങ്ങളിലൊന്നാണ്.
അസ്ഥികളിലെ വേദന
സന്ധികളിലെ വേദനകൾ, മുതുക് വേദന തുടങ്ങിയ നാഡീ വേദനകൾ അവഗണിക്കാതിരിക്കുക. ഈ വേദനകൾ തുടർച്ചയായി കാണപ്പെടുന്നുണ്ടെങ്കിൽ വൈദ്യ സഹായം തേടേണ്ടതാണ്.
രാത്രി വിയർക്കുന്നത്
മുറിയിലെ താപനിലയുമായി ബന്ധമില്ലാതെ രാത്രി വിയർക്കുന്നത് ആശങ്കാജനകമാണ്. അവയ്‌ക്ക് വിവിധ കാരണങ്ങളുണ്ടാകാമെങ്കിലും, ചിലത് രക്താർബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ചതവ്, രക്തസ്രാവം:
മോണയിൽ നിന്നുള്ള അമിത രക്ത സ്രാവം അല്ലെങ്കിൽ പരിക്കുകൾ സംഭവിച്ചതിനു മുറിവുകൾ ഉണങ്ങാതിരിക്കുക തുടങ്ങിയവയും രക്താർബുദത്തെ സൂചിപ്പിക്കുന്നു. ഈ ലക്ഷങ്ങൾ നിങ്ങളിൽ നിരന്തരം പ്രകടമാകുകയാണെങ്കിൽ ഉടനടി വൈദ്യ സഹായം തേടുക.