കളിക്കളത്തിലെ പെരുമാറ്റം കാരണം സോഷ്യല്‍ മീഡയയില്‍ നിരവധി തവണ പരിഹാസിക്കപ്പെട്ട താരമാണ് ബംഗ്ലാദേശിന്റെ മുഷ്ഫിഖര്‍ റഹീം.ഇപ്പോള്‍ വീണ്ടും താരം എയറിലാണ്. അതും ഒരു പുറത്താകലിന്റെ പേരില്‍. വിചിത്രമായ പുറത്താകലാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയത്. ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ നാട്ടില്‍ തോറ്റ് തുന്നംപാടി നില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവം.
ന്യൂസിലാന്‍ഡിനെതിരെയുള്ള അവസാന മത്സരത്തിലായിരുന്നു വിചിത്ര പുറത്താകല്‍. കിവീസ് ക്യാപ്റ്റന്‍ ലോക്കി ഫെര്‍ഗൂസണിന്റെ പന്തില്‍ നിര്‍ഭാഗ്യകരമായി ഹിറ്റ് വിക്കറ്റായി പുറത്താവുകയായിരുന്നു.ലോക്കിയുടെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച താരത്തിന്റെ ബാറ്റില്‍ തട്ടിയ പന്ത് സ്റ്റമ്പ് ലക്ഷ്യമാക്കി നീങ്ങി. ഇതിനെ കാലുകൊണ്ട് തട്ടിയകറ്റാനുള്ള ശ്രമമാണ് പാളിയത്.
മുഷ്ഫിഖര്‍ പന്തിന് പകരം കാല് കെണ്ട് സ്റ്റമ്പാണ് ഇളക്കിയത്. ഇതോട താരം 18 റണ്‍സുമായി കൂടാരം കയറുകയായിരുന്നു. മൂന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ ആതിഥേയര്‍ 34.3 ഓവറില്‍ 171ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 34.5 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയും ന്യൂസിലാന്‍ഡ് സ്വന്തമാക്കി.
Mushfiqur tries football to prevent getting bowled. Doesn’t work 🫢
.
.#BANvNZ pic.twitter.com/K8wdWDnWAa— FanCode (@FanCode) September 26, 2023
“>