പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസ് ലിമിറ്റഡിൽ(കെഎസ്എഫ്ഇ) 3,000 ഒഴിവുകൾ. ബിസിനസ് പ്രമോട്ടർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രാദേശികാടിസ്ഥാനത്തിൽ സംസ്ഥാനത്തുടനീളമാണ് നിയമനം നടക്കുക.
സംസ്ഥാനത്ത് 3,000 ഒഴിവുകളാണ് ഉള്ളത്. ഉദ്യോഗാർത്ഥികളുടെ യോഗ്യത പ്ലസ്ടു ആണ്. 20-നും 45-നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. കെഎസ്എഫ്ഇയുടെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട സേവനങ്ങളാണ് ജോലി. 16 മേഖലാ ഓഫീസുകളുടെ കീഴിലാകും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ പ്രവർത്തിക്കേണ്ടത്. ബിസിനസ് പ്രമോട്ടർമാരുടെ വേതനം ഇൻസെന്റീവ് അടിസ്ഥാനത്തിലായിരിക്കും നൽകുന്നത്.
അപേക്ഷകർ യോഗ്യത തെളിയിക്കുന്ന രേഖകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ എന്നിവ തപാൽ മുഖേനയാണ് സമർപ്പിക്കേണ്ടത്. തപാൽ മുഖേന അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10 ആണ്.