സംഭാല്‍; ഹിന്ദു സഹപാഠിയെ തല്ലാന്‍ മുസ്‌ലിം വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ട അദ്ധ്യാപിക അറസ്റ്റില്‍. ചോദ്യത്തിന് ഉത്തരം പറയാതിരുന്നതിനാണ് ഹിന്ദു വിദ്യാര്‍ത്ഥിയെ സഹപാഠിയെ കൊണ്ട് തല്ലിച്ചത്. ഉത്തര്‍പ്രദേശില്‍ സംഭാല്‍ ജില്ലയിലെ അസ്‌മോലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദുഗവാര്‍ ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളില്‍ ചൊവ്വാഴ്ചയാണ് ദാരുണ സംഭവം.
അഞ്ചാം ക്ലാസുകാരനാണ് മുഖത്ത് അടിയേറ്റത്. പിതാവ് പരാതി നല്‍കിയതോടെ അതിക്രമം പുറംലോകമറിഞ്ഞത്. അച്ഛന്റെ പരാതിയില്‍ ഐപിസി സെക്ഷന്‍ 153 എ, 323 പ്രകാരം അദ്ധ്യാപിക ഷൈസ്തയെ പോലീസ് അറസ്റ്റ് ചെയ്തതായി എ.എസ്.പി ശ്രിഷ് ചന്ദ്ര പറഞ്ഞു.
ചോദ്യത്തിന് ഉത്തരം പറയാന്‍ സാധിക്കാതിരുന്ന അവനെ അദ്ധ്യാപിക നിര്‍ബന്ധിച്ച് മുസ്ലലീം വിദ്യാര്‍ത്ഥിയെക്കൊണ്ട് തല്ലിക്കുകയായിരുന്നു, ഇത് മകന്റെ മതവികാരം വ്രണപ്പെടുത്തി- പിതാവ് പോലീസിനോട് പറഞ്ഞു. കേസില്‍ അന്വേഷണം തുടരുകയാണെന്നു എഎസ്പി വ്യക്തമാക്കി.