തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ നിയമനത്തിൽ വൻ ക്രമക്കേട്. കോഴിക്കോട്, പത്തനംതിട്ട, കാസർകോട് ജില്ലകളിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. യോഗ്യതയില്ലാത്താവർക്ക് നിയമനം നൽകിയെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
വകുപ്പുതല അന്വേഷണത്തിലാണ് നിയമന ക്രമക്കേട് പുറത്തുവരുന്നത്. സീനിയോറിറ്റി അനുവദിച്ചത് നിയമവിരുദ്ധമായാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മാത്രമല്ല പുറത്താക്കിയ മൂന്നു പേർ ഇപ്പോഴും ജോലിയിൽ തുടരുന്നതായും കൂടാതെ മാനദണ്ഡങ്ങൾ ലംഘിച്ച് ബ്രേക്ക് ഓഫ് സർവീസ് ക്രമീകരിക്കുകയും ചെയ്തതായും വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.