മാലിദ്വീപിന് ഇനി പുതിയ പ്രസിഡന്റ്. മുഹമ്മദ് മുയിസുവാണ് മാലിദ്വീപിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. വാശിയേറിയ തിരഞ്ഞെടുപ്പാണ് നടന്നത്. കഴിഞ്ഞദിവസം വൈകീട്ട് 5.30ന് ആരംഭിച്ച വോട്ടെണ്ണലിൽ തുടക്കം മുതൽ തന്നെ മുയിസു ശക്തമായ ആധിപത്യം നേടി.
വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടിൽ 79 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയതെങ്കിൽ രണ്ടാം റൗണ്ടിൽ 86 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. നിലവിലെ പ്രസിഡന്റായിരുന്ന മുഹമ്മദ് സോലിഹ് പിന്നിലായിരുന്നു. ആദ്യ റൗണ്ട് എണ്ണി തീർന്നപ്പോൾ മുയിസിക്ക് 53 ശതമാനം വോട്ടും സോലിഹിന് 46 ശതമാനം വോട്ടുമാണ് ലഭിച്ചിരുന്നത്.
അതേസമയം പ്രസിഡന്റ് പദത്തിൽ നിന്ന് പടിയിറങ്ങുന്ന മുഹമ്മദ് സോലിഹ് ഭാരതവുമായി വളരെയടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്. 2018-ൽ മുഹമ്മദ് സോലിഹിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു.