വടക്കുംനാഥന്റെ മണ്ണിൽ സുരേഷ് ​ഗോപി ഉണ്ടാകും; ഒരു യാത്രകൊണ്ട് ഒന്നും അവസാനിക്കുമെന്ന് കരുതേണ്ട; അഴിമതിക്കാരെ തുറുങ്കിലടയ്ക്കുന്ന വരെ തൃശൂരിന്റെ മണ്ണിൽ സുരേഷ് ​ഗോപിയും ഞങ്ങളും സമരം തുടരും: കെ.സുരേന്ദ്രൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വടക്കുംനാഥന്റെ മണ്ണിൽ സുരേഷ് ​ഗോപി ഉണ്ടാകും; ഒരു യാത്രകൊണ്ട് ഒന്നും അവസാനിക്കുമെന്ന് കരുതേണ്ട; അഴിമതിക്കാരെ തുറുങ്കിലടയ്‌ക്കുന്ന വരെ തൃശൂരിന്റെ മണ്ണിൽ സുരേഷ് ​ഗോപിയും ഞങ്ങളും സമരം തുടരും: കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2023, 05:01 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: സുരേഷ് ​ഗോപിയുടെ നേതൃത്വത്തിൽ തൃശൂരിൽ നടന്ന ഐതിഹാസിക സമരം രാഷ്‌ട്രീയ പ്രേരിതമായ ഒരു സമരമല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സമരത്തിൽ ഒരു തരിമ്പ് പോലും രാഷ്‌ട്രീയമില്ല. കരുവന്നൂരിൽ നടന്ന തട്ടിപ്പ് കാരണം ജീവൻ ഹോമിക്കപ്പെട്ടവരുടെ കുടുംബങ്ങൾ പദയാത്രയുടെ ഭാ​ഗമായി. ഇതൊരു രാഷ്‌ട്രീയ സമരം അല്ലാത്തതുകൊണ്ടാണ് അവർ ഈ വേദിയിലെത്തിയത്. ഇതിന് കക്ഷി രാഷ്‌ട്രീയമില്ല. പദയാത്രയിൽ അണിനിരന്ന ആയിരക്കണക്കിന് ആളുകളിൽ എല്ലാ പാർട്ടികളിലുംപ്പെട്ട, ഒരു രാഷ്‌ട്രീയവും ഇല്ലാത്ത, പണം നഷ്ടപ്പെട്ട നിരപരാധികളായിട്ടുള്ള ഒരുപാട് പേർ പങ്കെടുത്തിട്ടുണ്ട്. സുരേഷ് ​ഗോപി നയിച്ച സമരം സഹകരണമേഖലയെ തകർക്കാനല്ല, സഹകരണ മേഖലയെ ശക്തിപ്പെടുത്താനാണെന്നും സുരേന്ദ്രൻ പറഞ്ഞു.

സഹകരണ മേഖലയെ സുതാര്യമായി ജനങ്ങൾക്ക് വേണ്ടി നിലനിർത്താനാണ് ഈ പോരാട്ടം നടത്തുന്നത്. സഹകരണ മേഖലയിലെ പുഴുക്കുത്തുകളോടാണ് സന്ധിയില്ലാത്ത പോരാട്ടം ഞങ്ങൾ നടത്തുന്നത്. പാവപ്പെട്ടവന്റെ ചോരയും നീരും കൊണ്ടാണ് കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ വർന്നു പന്തലിച്ചത്. അത് അദാനിയും അമ്പാനിയും നിക്ഷേപിച്ചിട്ടല്ല. കൂലിവേല ചെയ്യുന്നവൻ, ഓട്ടോറിക്ഷ ഓടിക്കുന്നവൻ, അധ്യാപകർ, പെൻഷൻകാർ ഇവിരുടെയെല്ലാം പണമാണ് സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കപ്പെടുന്നത്. ജീവിതത്തിലെ എല്ലാ സമ്പാദ്യവും ഇവിടെ നിക്ഷേപിച്ചവരുണ്ട്. ഇവരുടെയെല്ലാം സമ്പാദ്യമാണ് കൊള്ളയടിക്കപ്പെട്ടത്.

കരുവന്നൂരിലെ അഴിമതിക്കെതിരെ രം​ഗത്തു വന്നവർ സാധാരണക്കാരാണ്. ഇവിടെ നടക്കുന്ന കള്ളപ്പണ ഇടപാടും അഴിമതിയും പുറത്തു കൊണ്ടു വന്നത് ഇഡിയോ ബിജെപിയോ സുരേഷ് ​ഗോപിയോ അല്ല. കരുവന്നൂരിൽ പണം നിക്ഷേപിച്ചിരിക്കുന്ന പാവങ്ങളാണ്. ആദ്യം പരാതി കൊടുത്തത് എകെജി സെന്ററിലാണ്. പരാതിപ്പെട്ടത് പാർട്ടിക്കാർ തന്നെ. മുഖ്യമന്ത്രിയെയും കോടിയേരി ബാലകൃഷ്ണനെയുമാണ് അവർ ആദ്യം കണ്ടത്. കുറ്റവാളികൾ ആരാണെന്ന് സിപിഎമ്മിന് അറിയാം. പക്ഷെ, പാർട്ടിയുടെ അന്വേഷണ കമ്മീഷൻ സത്യം പുറത്തു കൊണ്ടുവരാൻ തയ്യാറായില്ല. സുരേഷ് ​ഗോപിയെ സ്ഥാനാർത്ഥിയാക്കാൻ വേണ്ടിയുള്ള സമരമല്ല ഇവിടെ നടക്കുന്നത്. അതിന് ഞങ്ങൾക്ക് സമരം നടത്തേണ്ട ആവശ്യവുമില്ല. അതുകൊണ്ട് ഈ സമരം ഒരു തരത്തിലും രാഷ്‌ട്രീയമല്ല.

കേരളം മുഴുവൻ സഹകരണ കൊള്ളയ്‌ക്ക് യുഡിഎഫും എൽഡിഎഫും ഒരുമിച്ചാണ് നേതൃത്വം നൽകുന്നത്. അവർ കെവൈസിയെ എതിർത്തു. സഹകരണ ബാങ്കുകളിൽ കെവൈസി കൊണ്ടു വന്നിരുന്നുവെങ്കിൽ ഈ തട്ടിപ്പ് ഇവിടെ നടക്കുമായിരുന്നില്ല. കേന്ദ്ര നിർദ്ദേശങ്ങളെ ഇരുപാർട്ടികളും എതിർത്തു. ആർബിഐയുടെ നിർദ്ദേശാനുസരണം രാജ്യത്തെ എല്ലാ ബാങ്കുകളും പൊതു സോഫ്റ്റ്‍വെയർ കൊണ്ടുവരണം എന്നതിനെ കേരളം ഒഴികെ എല്ലാ സംസ്ഥാനങ്ങളും അം​ഗീകരിച്ചു. കേന്ദ്ര നിമയം അം​ഗീകരിക്കാത്തതുകൊണ്ടാണ് ലക്ഷകണക്കിന് നിക്ഷേപകർ വഴിയാധാരമാകുന്നത്. കണ്ണനും കരീമും സതീശനും മാത്രമല്ല, കരുവന്നൂരിന്റെ പങ്ക് പറ്റിയവർ കണ്ണൂരിലും ഉണ്ടെന്നാണ് പറയപ്പെടുന്നത്. സുരേഷ് ​ഗോപിയുടെ ഒരു പദയാത്രയിൽ ഇത് അവസാനിക്കുമെന്ന് ആരും വിചാരിക്കേണ്ട. സുരേഷ് ​ഗോപി ഇവിടെ തന്നെ ഉണ്ടാകും. ഈ തൃശൂരിന്റെ മണ്ണിൽ തന്നെ ഉണ്ടാകും. അഴിമതിക്കാരെ തുറുങ്കിലടയ്‌ക്കുന്ന വരെ സുരേഷ് ​ഗോപി വടക്കുംനാഥന്റെ മണ്ണിൽ സമരം തുടരും- കെ.സുരേന്ദ്രൻ പറഞ്ഞു.

 

Tags: Suresh GopiK SurendranTrissurkaruvannoor bank case
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies