ഥാർ എസ് യു വിയിൽ യാത്ര ചെയ്യണമെന്ന് ക്യാൻസർ ബാധിതനായ അഞ്ച് വയസുകാരൻ : കീമോയ്ക്ക് വരാൻ വാഹനം വീട്ടിലെത്തിച്ച് മഹീന്ദ്ര കമ്പനി ; കണ്ണീരോടെ ആനന്ദ് മഹീന്ദ്ര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഥാർ എസ് യു വിയിൽ യാത്ര ചെയ്യണമെന്ന് ക്യാൻസർ ബാധിതനായ അഞ്ച് വയസുകാരൻ : കീമോയ്‌ക്ക് വരാൻ വാഹനം വീട്ടിലെത്തിച്ച് മഹീന്ദ്ര കമ്പനി ; കണ്ണീരോടെ ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2023, 07:05 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : ഥാർ എസ് യു വിയിൽ യാത്ര ചെയ്യണമെന്ന ക്യാൻസർ ബാധിതനായ അഞ്ച് വയസുകാരന്റെ ആഗ്രഹം സഫലമാക്കി മഹീന്ദ്ര കമ്പനിയും , ആശുപത്രി അധികൃതരും . ഇതുമായി ബന്ധപ്പെട്ട വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് . മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും വികാരാധീനനായി വാക്കുകൾ പങ്ക് വച്ചിട്ടുണ്ട് .

കാർത്തിക് സിംഗ് എന്ന അഞ്ച് വയസുകാരൻ ലക്നൗവിലെ അപ്പോളോ ആശുപത്രിയിലാണ് ചികിത്സ തേടുന്നത് . കീമോതെറാപ്പിക്ക് വേണ്ടി കുട്ടിയുടെ മാതാപിതാക്കൾ സ്ഥിരമായി കുട്ടിയെ കൊണ്ടുപോകുന്നുണ്ട്. മഹീന്ദ്ര ഥാർ എസ്‌യുവിയുടെ കടുത്ത ആരാധകനാണ് കാർത്തിക്. ചികിത്സയ്‌ക്കായി ആശുപത്രിയിൽ വരുമ്പോഴെല്ലാം മഹീന്ദ്ര ഥാർ എസ്‌യുവിയെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു.

താൻ വളരുമ്പോൾ മഹീന്ദ്ര ഥാർ എസ്‌യുവി വാങ്ങണമെന്ന് കാർത്തിക് അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാരോട് പറയുകയായിരുന്നു. തുടർന്ന് അപ്പോളോ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കാർത്തിക്കിന് സർപ്രൈസ് നൽകാൻ പദ്ധതിയിട്ടു. വിവരമറിഞ്ഞ ലക്നൗവിലെ മഹീന്ദ്ര കമ്പനി അധികൃതർ കുട്ടിയുടെ ആഗ്രഹം നിറവേറ്റാൻ തയ്യാറാണെന്നറിയിച്ചു. കാർത്തിക്കിന്റെ അടുത്ത കീമോ സെഷൻ നിശ്ചയിച്ച ദിവസം, കുഞ്ഞിനെ എടുക്കാൻ അലങ്കരിച്ച മഹീന്ദ്ര ഥാർ വീട്ടിലെത്തി.

വീടിനു മുന്നിൽ തന്റെ പ്രിയപ്പെട്ട കാർ കണ്ട് കാർത്തിക് അമ്പരന്നു. കാറിന്റെ ക്യാബിൻ മുഴുവൻ ബലൂണുകൾ കൊണ്ട് നിറഞ്ഞിരുന്നു. കാറിന്റെ മുൻ സീറ്റിലിരുത്തിയാണ് കാർത്തിക്കിനെ ആശുപത്രിയിലെത്തിച്ചത്. ആ നിമിഷം കാർത്തികിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നാണ് മാതാപിതാക്കൾ പറഞ്ഞത് .

ആനന്ദ് മഹീന്ദ്രയും ഈ വീഡിയോ എക്‌സിൽ (ട്വിറ്റർ) പങ്ക് വച്ചു . “എനിക്ക് സംസാരിക്കാൻ ആകുന്നില്ല . എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വന്നുകൊണ്ടിരിക്കുകയാണ് . നിങ്ങളുടെ മനുഷ്യത്വപരമായ ഇടപെടലിന് നന്ദി, ഞങ്ങളെ ഇതിൽ ഉൾപ്പെടുത്തിയതിനും നന്ദി. ഈ സംഭവം എന്നെ ഒരു കാർത്തിക് ആരാധകനാക്കി. .” അദ്ദേഹം ട്വീറ്റ് ചെയ്തു.

Tags: anandh mahindra
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies