ന്യൂസ് ക്ലിക്കിൽ വീണ്ടും റെയ്ഡ്; ഭാരതത്തിനെതിരെ പ്രവർത്തിക്കാൻ ചൈനയിൽ നിന്നും കോടികൾ വാങ്ങിയ ഓൺലൈൻ മാദ്ധ്യമത്തിനെതിരെ കുരുക്ക് മുറുകുന്നു; 30 ലധികം സ്ഥലങ്ങളിൽ പരിശോധന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ന്യൂസ് ക്ലിക്കിൽ വീണ്ടും റെയ്ഡ്; ഭാരതത്തിനെതിരെ പ്രവർത്തിക്കാൻ ചൈനയിൽ നിന്നും കോടികൾ വാങ്ങിയ ഓൺലൈൻ മാദ്ധ്യമത്തിനെതിരെ കുരുക്ക് മുറുകുന്നു; 30 ലധികം സ്ഥലങ്ങളിൽ പരിശോധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2023, 10:18 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ന്യൂസ് ക്ലിക്കുമായി ബന്ധമുള്ള 30 ലധികം സ്ഥലങ്ങളിൽ ഡൽഹി പോലീസിന്റെ നേതൃത്വത്തിൽ റെയ്ഡ്. ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം രജിസ്റ്റർ ചെയ്ത വിദേശ ധനസഹായവുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടക്കുന്നത്. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും റെയ്ഡിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഡൽഹി പോലീസ് അറിയിച്ചു. പരിശോധയിൽ രാജ്യവിരുദ്ധത സൂചിപ്പിക്കുന്ന സുപ്രധാന തെളിവുകൾ ലഭിച്ചതായാണ് വിവരം.

വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു, കൂട്ടാളികളുമായി ഗൂഢാലോചന നടത്തി വിദേശത്തുള്ള ബിനാമികളിൽ നിന്ന് ലഭിച്ച നിർേദ്ദശങ്ങൾക്കനുസൃതമായി പ്രവർത്തിച്ചു, വിദേശ നിക്ഷേപമായി ലഭിച്ച ഫണ്ട് സംബന്ധിച്ച വിവരങ്ങൾ മറച്ചുവച്ചു തുടങ്ങിയ കാര്യങ്ങളാണ് എഫ്‌ഐആറിൽ പറയുന്നത്. ഓഗസ്റ്റ് 22 ന്, ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) സമർപ്പിച്ച ഹർജിയിൽ ന്യൂസ് ക്ലിക്കിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർക്കയസ്തയ്‌ക്ക് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ശേഷം അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഹരജിക്കാരനായ പ്രബീർ പുർകയസ്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന് പറഞ്ഞ ഇയാൾ, ന്യൂസ്‌ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാലൻസ് ഷീറ്റുകൾ മാത്രമാണ് സമർപ്പിച്ചത്. 2017 മുതൽ 2020 വരെയുള്ള സാമ്പത്തിക വർഷത്തിലെ വരുമാന സ്രോതസ്സ്, ചെലവുകൾ, ഫണ്ടുകളുടെ അന്തിമ ഉപയോഗം, വിദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ഫണ്ട്/വരുമാനം എന്നിവ സംബന്ധിച്ച് രേഖകൾ കൈമാറാനും പ്രബീർ പുർക്കയസ്ത തയ്യാറായില്ല.

പെയ്ഡ് ന്യൂസുമായി ബന്ധപ്പെട്ട കേസിൽ ന്യൂസ്‌ക്ലിക്കിനും എഡിറ്റർ-ഇൻ-ചീഫിനും എതിരെ ഇഡി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഗുരുതരമായ ക്രിമിനൽ ഗൂഢാലോചനയാണ് സ്ഥാപനം നടത്തുന്നതെന്ന് കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ഇഡി വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 2021 ഫെബ്രുവരിയിൽ, ന്യൂസ്‌ക്ലിക്കിന്റെ എഡിറ്റർമാരുടെ വസതികളിലും ഏജൻസി റെയ്ഡ് നടത്തുകയും തിരച്ചിൽ നടത്തി സുപ്രധാന രേഖകൾ കണ്ടെടുക്കുകയും ചെയ്തിരുന്നു.

ഭാരത വിരുദ്ധ പ്രചാരണത്തിന് ചൈനയിൽ നിന്നും സാമ്പത്തികസഹായം ലഭിച്ച മാദ്ധ്യമ സ്ഥാപനമാണ് ന്യൂസ് ക്ലിക്ക്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഘാമിന്റെ വിവിധ സ്ഥാപനങ്ങളിൽ നിന്നാണ് ഫണ്ട് കൈപറ്റിയത്‌. ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ഥയുടെ ഫ്ളാറ്റ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഡൽഹി സാകേതിലെ സ്വത്ത് കണ്ടുകെട്ടിയത്. ചൈനയുടെ അജണ്ട ഭാരതത്തിൽ നടപ്പാക്കുന്ന ന്യൂസ് ക്ലിക്കിന് സിപിഎം നേതാവ് പ്രകാശ് കാരാട്ട് കൂട്ടുനിന്നെന്ന സൂചനയും പുറത്ത് വന്നിരുന്നു. റെയ്ഡിൽ ആരേയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഡൽഹി പോലീസ് വക്താവ് അറിയിച്ചു.

Tags: raidNews Click
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies