ചൈനയും പാകിസ്താനും തമ്മിൽ നടക്കുന്ന കൈമാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്; അതിർത്തികളിൽ നിരീക്ഷണം ശക്തം; ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് മാർക്ക് 1 എ-യ്ക്കായുള്ള കരാറിൽ ഒപ്പുവച്ചു കഴിഞ്ഞു: വ്യോമസേനാ മേധാവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചൈനയും പാകിസ്താനും തമ്മിൽ നടക്കുന്ന കൈമാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്; അതിർത്തികളിൽ നിരീക്ഷണം ശക്തം; ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് മാർക്ക് 1 എ-യ്‌ക്കായുള്ള കരാറിൽ ഒപ്പുവച്ചു കഴിഞ്ഞു: വ്യോമസേനാ മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2023, 04:21 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: 83 ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) മാർക്ക് 1 എ-യ്‌ക്കായുള്ള കരാറിൽ ഇന്ത്യൻ എയർഫോഴ്സ് ഒപ്പിട്ടുവെന്ന് വ്യോമസേനാ മേധാവി വി.ആർ ചൗധരി. 180 എൽസിഎ മാർക്ക് 1എ ഭാരതത്തിന് ഇന്നുണ്ട്. ഇനി 97 അധിക വിമാനങ്ങൾ കൂടിയാണ് ഐഎഎഫ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി ഏകദേശം 2.5 മുതൽ 3 ലക്ഷം കോടി രൂപ വരുമെന്നും അദ്ദേഹം പറഞ്ഞു. ചൈനയും പാകിസ്താനും സാങ്കേതികവിദ്യകൾ പരസ്പരം കൈമാറുകയാണെന്നും ഇത് കൃത്യമായി തന്നെ ഭാരതം നിരീക്ഷിച്ചു വരുന്നുണ്ടെന്നും വാർത്താ സമ്മേളനത്തിൽ ചൗധരി വ്യക്തമാക്കി.

‘ഞങ്ങൾ കരാർ നൽകിയ അഞ്ച് എസ്-400 പ്രതിരോധ സംവിധാനങ്ങളിൽ മൂന്നെണ്ണം വിതരണം ചെയ്തു കഴിഞ്ഞു. ഇപ്പോൾ നടക്കുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം ശേഷിക്കുന്ന പ്രതിരോധ സംവിധാനത്തിന്റെ വിതരണത്തിന് തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ, ഒരു വർഷത്തിനുള്ളിൽ ലക്ഷ്യം കൈവരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കായി തദ്ദേശീയമായ പ്രോജക്ട് ഉണ്ട്. മിഗ്-21 യുദ്ധവിമാനം ഉപയോ​ഗിക്കുന്നത് നിർത്തും. 2025-ഓടെ അതിന് പകരം എൽസിഎ തേജസ് വരും. ഇന്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണം എന്നിവയിലൂടെ അതിർത്തിക്കപ്പുറത്തുള്ള സ്ഥിതിഗതികൾ ഐഎഎഫ് നിരന്തരം നിരീക്ഷിച്ചു വരികയാണ്’.

‘ഇന്ത്യൻ വ്യോമസേനയുടെ പ്രവർത്തന പദ്ധതികൾ ചലനാത്മകവും സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്നതുമാണ്. സംഖ്യകളുടെ കാര്യത്തിൽ നമുക്ക് നേരിടാൻ കഴിയാത്ത സ്ഥലങ്ങളിൽ, മികവുറ്റ തന്ത്രങ്ങളിലൂടെ നമ്മൾ മുന്നേറും. ഇൻപുട്ടുകൾക്കനുസരിച്ച് ISR പ്ലാനുകൾ പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വർഷം മുമ്പുള്ള സ്ഥിതി തന്നെയാണ് ഇന്ത്യാ-ചൈന അതിർത്തിയിൽ ഇപ്പോഴും തുടരുന്നത്. പിരിച്ചുവിടലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒരിക്കലും പൂർണമായി അതിർത്തിയിൽ നിന്നും നമ്മൾ പിൻവാങ്ങിയിട്ടില്ല’.

‘ചൈനയും പാകിസ്താനും സാങ്കേതികവിദ്യ പരസ്പരം കൈമാറുകയാണ്. പാകിസ്താൻ ജെഎഫ്-17 യുദ്ധവിമാനങ്ങൾ നിർമ്മിക്കുകയും ജെ-10 ഉൾപ്പെടുത്തുകയും ചെയ്യുന്നു. ഈ രണ്ട് രാജ്യങ്ങളും തമ്മിൽ നടക്കുന്ന കൈമാറ്റങ്ങൾ കൃത്യമായി ഞങ്ങൾ നിരീക്ഷിക്കുന്നുണ്ട്. തുർക്കിയും പാകിസ്താനും തമ്മിലുള്ള പങ്കാളിത്തവും പാകിസ്താൻ ധാരാളം ആയുധങ്ങൾ ശേഖരിക്കുന്നതും ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. ചൈനയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ വ്യക്തമായി കാണാനും നിരീക്ഷിക്കാനും ദീർഘദൂര പർവത റഡാറുകൾ നിർമ്മിക്കുന്നതിനെപ്പറ്റിയും ആലോചിക്കുന്നുണ്ട്’ എന്ന് വി.ആർ ചൗധരി പറഞ്ഞു.

 

Tags: LACIAF ChiefChina-Pakistan technology transfer
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies