അത്യപൂർവ്വ 'നവചണ്ഡികാ യാഗം'; കോട്ടയം സൂര്യകാലടി മനയിൽ; വിശ്വഹിന്ദു പരിഷത്ത് യാഗരക്ഷാസമിതിയുടെ നേതൃത്വത്തിൽ അഞ്ച് മുതൽ എട്ട് വരെ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അത്യപൂർവ്വ ‘നവചണ്ഡികാ യാഗം’; കോട്ടയം സൂര്യകാലടി മനയിൽ; വിശ്വഹിന്ദു പരിഷത്ത് യാഗരക്ഷാസമിതിയുടെ നേതൃത്വത്തിൽ അഞ്ച് മുതൽ എട്ട് വരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 01:46 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: അത്യപൂർവ്വമായ നവചണ്ഡികാ മഹാ യാഗത്തിനായി അക്ഷരനഗരിയൊരുങ്ങിക്കഴിഞ്ഞു. വിശ്വരക്ഷാ യാഗസമിതിയുടെ നേതൃത്വത്തിലാണ് നവചണ്ഡികാ മഹാ യാഗം നടക്കുന്നത്. ഈ മാസം 5 മുതൽ 8 വരെ പുരാണപ്രസിദ്ധമായ സൂര്യകാലടി മനയിലാണ് യാഗം നടക്കുക. യാഗത്തിന് തിരു-ഈങ്കോയ്മല (ട്രിച്ചി, തമിഴ്‌നാട്) മഠാധിപതി യോഗിനി മാതാ ശ്രീ ല ശ്രീ വിദ്യാബ സരസ്വതി മുഖ്യകാർമ്മികത്വം വഹിക്കും. കേരളത്തിലെ മറ്റുജില്ലകളിൽ നിന്ന് വ്യത്യസ്തമായി സ്വാമിനിമാരുടെ നേതൃത്വത്തിൽ നടക്കുന്ന പൂജകളാണ് ഈ യാഗത്തിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ സ്ത്രീശക്തിയ്‌ക്ക് വലിയ മുന്നണിയും പരിഗണനയും കൊടുത്തുകൊണ്ടാണ് നവചണ്ഡികാ യാഗം സൂര്യകാലടി മനയിൽ നടത്തപ്പെടുന്നത്. കാഞ്ചി മഠാധിപതി ശ്രീശങ്കര വിജയേന്ദ്ര സരസ്വതി സ്വാമികൾ ആണ് യാഗത്തിന്റെ മുഖ്യരക്ഷാധികാരി.

നാളെ രാവിലെ എട്ടിന് സൂര്യൻ സുബ്രഹ്‌മണ്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതിഹോമം. വൈകീട്ട് മൂന്ന് മുതൽ എഴ് വരെ നവചണ്ഡിക പാരായണം. വെള്ളിയാഴ്‌ച്ച രാവിലെ ഏഴ് മുതൽ ഉച്ചയ്‌ക്ക് ഒരുമണി വരെ നവചണ്ഡികാ യാഗം. ശനിയാഴ്‌ച്ച രാവിലെ ഏഴ് മുതൽ ഉച്ചയ്‌ക്ക് ഒരുമണിവരെ അഷ്ടലക്ഷ്മി പൂജ, ശ്രീ ചക്രനവാവരണ പൂജ വൈകീട്ട് ആറിന് ബഗിളാപ്രത്യംഗരിഹോമം. ഞായറാഴ്‌ച്ച രാവിലെ ഏഴ് മുതൽ ഒരുമണിവരെ ശ്രീലളിതായാഗം. കുടുംബസമാധാനത്തിനും സാമ്പത്തിക രക്ഷക്കും വേണ്ടി മുന്നൂറോളം അമ്മമാരും പങ്കെടുക്കുന്ന മഹായാഗം പൂജയും നടക്കും. എല്ലാ ദിവസവും അന്നദാനവും ഉണ്ടാകുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്.

നവചണ്ഡികാ യാഗത്തിൽ ഭാരതത്തിൽ അങ്ങോളമിങ്ങോളമുള്ള പ്രസിദ്ധരായ സാധകരും, കർമ്മികളും, സന്യാസി ശ്രേഷ്ഠന്മാരും, ആചാര്യ ശ്രേഷ്ഠന്മാരും യാഗങ്ങളിൽ മുഴുവൻ സമയം പങ്കെടുക്കുകയും സത്‌സംഗങ്ങൾ നടത്തുകയും ചെയ്യും. യാഗദിവസങ്ങളിൽ വിവിധ കലാപരിപാടികളും, സാംസ്‌കാരിക സമ്മേളനങ്ങളും പ്രഭാഷണങ്ങളും നടക്കും.

അതേസമയം നവചണ്ഡികാ യാഗം എന്ന വിശ്വരക്ഷാ ദൗത്യം വിശ്വഹിന്ദു പരിഷത്ത് കേരളമാണ് ഏറ്റെടുത്തിരിക്കുന്നത്. ലോക ക്ഷേമത്തിനും മനുഷ്യ നന്മയ്‌ക്കുമായി വിശ്വരക്ഷാ യാഗ സമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ പതിനാല് ജില്ലകളിലും ഭാരതത്തിലെ പ്രസിദ്ധങ്ങളായ ശക്തി പീഠങ്ങളിൽ നിന്നുള്ള മഹാസാധകർ നേരിട്ട് നടത്തുന്ന നവചണ്ഡികാ യാഗത്തിന് ഏപ്രിൽ 25-ന് എറണാകുളം കലൂർ പാവക്കുളം മഹാദേവ ക്ഷേത്രത്തിലാണ് തുടക്കമായത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യാഗം നടത്തി. കോട്ടയം ജില്ലയിലെ യാഗമാണ് നാളെ സൂര്യകാലടി മനയിൽ നടക്കുക.

2024 ഓഗസ്റ്റിൽ തൃശൂരിൽ പതിനൊന്ന് ദിവസം നീണ്ടു നിൽക്കുന്ന ശതചണ്ഡികാ യാഗത്തോടെ സമാപനം കുറിക്കും. രാഷ്‌ട്രപതി ദ്രൗപദി മുർമ്മു ശതചണ്ഡികാ യാഗത്തിൽ മുഖ്യ അതിഥിയായി പങ്കെടുക്കും. മാതാ അമൃതാന്ദമയി ദേവി, ശ്രീശ്രീ രവിശങ്കർ, നാലു മഠങ്ങളിൽ നിന്നുള്ള ശങ്കരാചാര്യന്മാർ, ദലൈലാമ ഉൾപ്പെടെയുള്ള ആചാര്യ ശ്രേഷ്ഠന്മാർ, സന്യാസിവര്യന്മാർ തുടങ്ങിയവരും ശത ചണ്ഡികായാഗത്തിൽ പങ്കെടുക്കും.

 

Tags: VHPKottayamNava chandika yagamSooryakaladi Mana
ShareTweetSendShare

More News from this section

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; തൃശൂരിന് ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട് , ജൂലൈ 19 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

Latest News

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

ലോര്‍ഡ്‌സില്‍ ‘ഹിറ്റ്മാന്റെ’ അവസാന ഏകദിനമോ?; രോഹിത്തിനോട് നിലപാട് വ്യക്തമാക്കി സെലക്ടര്‍മാര്‍, വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശക്തം

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies