ഇനി പാസ്പോര്‍ട്ട് കൈയില്‍ കരുതേണ്ട, ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് അവതരിപ്പിച്ച് ഫിന്‍ലാന്‍ഡ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇനി പാസ്പോര്‍ട്ട് കൈയില്‍ കരുതേണ്ട, ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് അവതരിപ്പിച്ച് ഫിന്‍ലാന്‍ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 03:53 pm IST
Facebook
Twitter
WhatsAppTelegram

ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോള്‍ ഏറ്റവും അത്യാവശ്യമായ ഘടകമാണ് പാസ്‌പോര്‍ട്ട്. മതിയായ മറ്റ് യാത്രാ രേഖകളും പാസ് പോര്‍ട്ടിനൊപ്പം കരുതേണ്ടതുണ്ട്. എന്നാല്‍ ഇതിന് പരിഹാരമായി ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് അവതരിപ്പിച്ചിരിക്കുകയാണ് ഫിന്‍ലാന്‍ഡ്. പല രാജ്യങ്ങളും ഡിജിറ്റല്‍ പാസ്പോര്‍ട്ട് കൊണ്ടുവരാന്‍ പദ്ധതിയിടുന്നുണ്ടെങ്കിലും, പദ്ധതി പ്രാവര്‍ത്തികമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഫിന്‍ലാന്‍ഡ് മാറി.

അന്താരാഷ്‌ട്ര യാത്രയില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് ഫിന്‍ലാന്‍ഡ് ഡിജിറ്റല്‍ പാസ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുന്നത്. പരീക്ഷണ ഘട്ടമായതിനാല്‍ തലസ്ഥാനമായ ഹെല്‍സിങ്കിയില്‍ നിന്ന് യുകെയിലേക്ക് പുറപ്പെടുന്നവര്‍ക്ക് മാത്രമേ ഇപ്പോള്‍ ഈ സൗകര്യം ലഭ്യമാകുകയുള്ളു.

ഫിന്നെയര്‍ (ഫിന്‍ലാന്‍ഡിന്റെ ഫ്‌ലാഗ് കാരിയര്‍), ഫിന്നിഷ് പോലീസ്, ഫിനാവിയ (എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍) എന്നിവര്‍ സംയുക്തമായാണ് ഡിജിറ്റല്‍ പാസ്പോര്‍ട്ട് അവതരിപ്പിക്കുന്നത്. ഫിന്നിഷ് ബോര്‍ഡര്‍ ഗാര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് നിലവില്‍ ട്രയല്‍ നടക്കുന്നത്. 2024 ഫെബ്രുവരി വരെ ട്രയല്‍ നടക്കും. ശേഷം ഹെല്‍സിങ്കി വിമാനത്താവളത്തിന് ഡിജിറ്റല്‍ പാസ്പോര്‍ട്ട് സംവിധാനം കൈമാറും

ലളിതമായി പറഞ്ഞാല്‍, നിങ്ങളുടെ ഫിസിക്കല്‍ പാസ്പോര്‍ട്ടിന്റെ ഡിജിറ്റല്‍ പതിപ്പാണ് ഡിജിറ്റല്‍ പാസ്പോര്‍ട്ട്. ഫിസിക്കല്‍ പാസ്പോര്‍ട്ടിന്് പകരം ഇലക്ട്രോണിക് ഉപകരണങ്ങളില്‍ പാസ്പോര്‍ട്ട് വിശദാംശങ്ങള്‍ സുരക്ഷിതമായി സംരക്ഷിക്കാനും പ്രദര്‍ശിപ്പിക്കാനും യാത്രക്കാരെ അനുവദിക്കുന്ന ഒരു മൊബൈല്‍ ആപ്പാണിത്.

ഡിജിറ്റല്‍ പാസ്പോര്‍ട്ട് എങ്ങനെ പ്രവര്‍ത്തിക്കും?

ഫിന്‍ലന്‍ഡ് യാത്രക്കാര്‍ ആദ്യം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ FIN DTC പൈലറ്റ് ഡിജിറ്റല്‍ ട്രാവല്‍ ഡോക്യുമെന്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ആപ്പ് ഉപയോഗിക്കുന്നതിന് പിന്‍ നമ്പര്‍, ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫെയ്സ് ഐഡി പോലുള്ള ലോക്കിംഗ് സുരക്ഷാ സംവിധാനങ്ങള്‍ ഫോണില്‍ ഉണ്ടായിരിക്കണം.

ഇതിന് ശേഷം യാത്രക്കാര്‍ വന്താ പോലീസ് സ്റ്റേഷനില്‍ ലൈസന്‍സുമായി ബന്ധപ്പെട്ട പ്രക്രിയകളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഹെല്‍സിങ്കി വിമാനത്താവളം ഉള്‍പ്പെടുന്ന മുനിസിപ്പാലിറ്റിയാണ് വന്താ.

ഈ രജിസ്‌ട്രേഷന്‍ സമയത്ത് അപ്പോയന്‍മെന്റ് എടുക്കുകയും സാധുവായ ഫിസിക്കല്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം. കൂടാതെ യാത്രക്കാര്‍ സമ്മതപത്രം നല്‍കുകയും ഫോട്ടോ സമര്‍പ്പിക്കുകയും വേണം.

രജിസ്‌ട്രേഷന് ശേഷം യാത്രക്കാര്‍ക്ക് ഡിടിസി അഥവാ ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഹെല്‍സിങ്കിയില്‍ നിന്ന് യുകെയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കും. 2024 ഫെബ്രുവരിയില്‍ ഡിജിറ്റല്‍ പാസ്‌പോര്‍ട്ടിന്റെ ട്രയല്‍ അവസാനിക്കുന്നത് വരെ യുകെയില്‍ നിന്നും തിരിച്ച് ഹെല്‍സിങ്കിയിലേക്കും യാത്ര ചെയ്യാം.

യാത്ര പുറപ്പെടുന്നതിന്റെ 36-4 മണിക്കൂറിനുള്ളില്‍ യാത്രക്കാര്‍ FIN DTC വഴി അവരുടെ വിവരങ്ങള്‍ ഫിന്നിഷ് ബോര്‍ഡര്‍ ഗാര്‍ഡിന് കൈമാറണം.

നിരവധി രാജ്യങ്ങള്‍ ഒന്നുകില്‍ ഫിന്‍ലാന്‍ഡിന് പിന്നാലെ ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് വികസിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പോളണ്ട്, ദക്ഷിണ കൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളും ഡിജിറ്റല്‍ പാസ്പോര്‍ട്ട് അവതരിപ്പിക്കാനുള്ള പണിപ്പുരയിലാണ്.

 

Tags: UKFINLANDSUBdigitalpassport
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies