ഹാങ്ചോ: ഏഷ്യൻ ഗെയിംസ് ജാവ്ലിൻ ത്രോയിൽ ഇന്ത്യക്ക് ഇരട്ട മെഡൽ നേട്ടം. നീരജ് ചോപ്ര സ്വർണവും ജെന കിഷോർ കുമാർ വെള്ളിയും നേടിയാണ് രാജ്യത്തിന് അഭിമാനമായി മാറിയത്. പുരുഷന്മാരുടെ ജാവ്ലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 88.88 ദൂരം 4-ാം ശ്രമത്തിൽ എറിഞ്ഞുകൊണ്ടാണ് താരം ഒന്നാമതെത്തിയത്.
ആദ്യ ശ്രമത്തിൽ 82.38, 2-ാം ശ്രമത്തിൽ 84.49 ദൂരവും എറിഞ്ഞിട്ട നീരജിന് മൂന്നാം ശ്രമത്തിൽ മികച്ച ദൂരം കണ്ടെത്താനായില്ല. എന്നാൽ കിഷോർ ജെന ഉയർത്തിയ വെല്ലുവിളി 4-ാം ശ്രമത്തിൽ 88. 88 മീറ്റർ എറിഞ്ഞ് നീരജ് തകർക്കുകയായിരുന്നു. 5-ാം ശ്രമത്തിൽ 80.80. താരം കണ്ടെത്തി. മികച്ച ദൂരം കണ്ടെത്തിയ 4-ാം ശ്രമമാണ് നീരജിന് പൊന്ന് സമ്മാനിച്ചത്.
നാലാം ശ്രമത്തിലെ 87. 54 മീറ്റർ ത്രോയാണ് ജെനയെ വെള്ളിനേട്ടത്തിന് അർഹമാക്കിയത്. താരത്തിന്റെ മറ്റുളള ശ്രമങ്ങൾ 81.26, 79. 76, 86.77 എന്നിങ്ങനെയായിരുന്നു. എന്നാൽ 5-മതെ ശ്രമം ഫൗളായി മാറി.