തെലങ്കാനയ്ക്ക് ഇത് ചരിത്രദിനം; ജനങ്ങൾക്കായി പ്രധാനമന്ത്രിയുടെ പ്രത്യേക 3 സമ്മാനങ്ങൾ വരുന്നു അനുരാഗ് ഠാക്കൂർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെലങ്കാനയ്‌ക്ക് ഇത് ചരിത്രദിനം; ജനങ്ങൾക്കായി പ്രധാനമന്ത്രിയുടെ പ്രത്യേക 3 സമ്മാനങ്ങൾ വരുന്നു അനുരാഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 10:38 pm IST
FacebookTwitterWhatsAppTelegram

തെലങ്കാനയ്‌ക്ക് ഇത് ചരിത്രദിനമാണെന്നും ജനങ്ങൾക്കായി പ്രധാനമന്ത്രിയുടെ പ്രത്യേക 3 സമ്മാനങ്ങൾ വരുന്നുവെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. കേന്ദ്രമന്ത്രിസഭയിലെ തെലങ്കാനയ്‌ക്ക് വേണ്ടിയുള്ള തീരുമാനങ്ങൾ പങ്കുവെച്ചാണ് അദ്ദേഹം ഇത് പറയുന്നത്. എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ഈ തീരുമാനങ്ങൾ തെലങ്കാനയെ സമൃദ്ധിയുടെയും വികസനത്തിന്റെയും പാതയിലേക്ക് നയികക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്റെ സംസ്‌കാരത്തെയും മൂല്യങ്ങളെയും പ്രോത്സാഹിപ്പിക്കാനും വരും തലമുറകളെ അവയെക്കുറിച്ച് ബോധവാന്മാരാക്കാനുമായി സംസ്ഥാനത്ത് വനവാസി ദേവതയായ സമക്ക സാരക്കയുടെ പേരിൽ സെൻട്രൽ ട്രൈബ്യൂണൽ സർവകലാശാല സ്ഥാപിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ദേശീയ മഞ്ഞൾ ബോർഡ് സ്ഥാപിക്കാനും വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും കർഷകരുടെ ദീർഘകാലമായുള്ള ആവശ്യമാണ് പൂർത്തീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊഴിലവസരങ്ങൾ നൽകുന്നതിനും കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും അതിന്റെ വിവിധ നേട്ടങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനും ഇത് വളരെയധികം സഹായിക്കുമെന്നും ഠാക്കൂർ പറഞ്ഞു.

ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾ തമ്മിലുള്ള കൃഷ്ണാനദിയുടെ ജലതർക്കം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും എന്നും അദ്ദേഹം കുറിച്ചു. ഇതിനായി ടേംസ് ഓഫ് റഫറൻസ് അംഗീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: telenganaanurag thakkurCabinet decisions
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies